Friday November 16th, 2018 - 8:10:pm
topbanner

കല്യാണദിവസം ഒളിച്ചോടിയത് തടങ്കലില്‍ ആയതിനാല്‍; സ്വര്‍ണം തിരിച്ചുനല്‍കിയെന്നും പെണ്‍കുട്ടി

NewsDesk
കല്യാണദിവസം ഒളിച്ചോടിയത് തടങ്കലില്‍ ആയതിനാല്‍; സ്വര്‍ണം തിരിച്ചുനല്‍കിയെന്നും പെണ്‍കുട്ടി

കൊയിലാണ്ടി: വിവാഹത്തിന് വരനെത്തുന്നതിന് തൊട്ടുമുന്‍പ് സുഹൃത്തുക്കളുടെ സഹായത്തോടെ കാമുകനൊപ്പം പോകേണ്ടിവന്നത് വീട്ടുകാര്‍ തടങ്കലില്‍ ആക്കിയതുകൊണ്ടാണെന്ന് പെണ്‍കുട്ടി.

കോഴിക്കോട് കൊയിലാണ്ടിയിലെ കാവുംവട്ടത്തെ ദില്‍ഷാനയാണ് വിവാഹ വേഷത്തില്‍ കാമുകനൊപ്പം ഒളിച്ചോടുകയും പിന്നീട് വിവാഹിതയാവുകയും ചെയ്തത്.

സുഹൃത്തുക്കളുടെ പിന്തുണയോടെ ഒളിച്ചോടിയ പെണ്‍കുട്ടി കാമുകനൊപ്പം കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായിരുന്നു. തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും തന്റെ ഇഷ്ടപ്രകാരം പോയതാണെന്നും കോടതിയെ അറിയിച്ചു.

തുടര്‍ന്ന് പ്രായപൂര്‍ത്തിയായ ഇരുവരോടും കാര്യങ്ങള്‍ കോടതി ചോദിച്ചറിയുകയും ഇരുവരെയും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ കാമുകനൊപ്പം ഇറങ്ങിപ്പോരുമ്പോള്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പെണ്‍വീട്ടുകാര്‍ക്ക് തിരിച്ചു നല്‍കി.

നമ്പ്രത്തുകര സംസ്‌കൃത കോളെജിലെ ബിരുദ വിദ്യാര്‍ഥികളാണ് ദില്‍ഷാനയും ഭര്‍ത്താവും. ദില്‍ഷാനയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് മനസിലാക്കിയ വീട്ടുകാര്‍ മറ്റൊരു വിവാഹം ആലോചിക്കുകയും പെണ്‍കുട്ടിയെ വീട്ടിനകത്ത് സംരക്ഷിക്കുകയുമായിരുന്നു.

ഇതേതുടര്‍ന്നാണ് വിവാഹദിവസം കാമുകനൊപ്പം പോകാന്‍ തീരുമാനിച്ചത്. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കോളജിലെ കൂട്ടുകാരനൊപ്പം ഫോട്ടോയെടുക്കാന്‍ എന്നു പറഞ്ഞ് വീടിനടുത്തുള്ള റോഡിലേക്ക് പോകുകയും തുടര്‍ന്ന് അവിടെ കാത്തുനിന്നിരുന്ന കാമുകന്റെ ബൈക്കില്‍ വിവാഹവേഷത്തില്‍ പെണ്‍കുട്ടി കയറിപ്പോകുകയും ആയിരുന്നു.

പെണ്‍കുട്ടി കാമുകനൊപ്പം പോയതില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും, തുടര്‍ന്ന് നാട്ടുകാര്‍ സ്‌റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇരുവരും പയ്യോളി സ്‌റ്റേഷനില്‍ ഹാജരായി. തുടര്‍ന്ന് കൊയിലാണ്ടി സിഐ ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും, വൈകുന്നേരത്തോടെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.

സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന പെണ്‍കുട്ടിയുടെ വിവാഹം നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്.

പെണ്‍കുട്ടി ഒരു കോവിലിനുമുന്നില്‍ വിവാഹിതയാകുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരണത്തിനായി ഉപയോഗിക്കുന്നുണ്ട്. തട്ടമിട്ട പെണ്‍കുട്ടി അന്യജാതിക്കാരനെ വിവാഹം ചെയ്‌തെന്ന മട്ടിലാണ് പ്രചരണം. നേരത്തെയും മതംമാറി കാമുകനൊപ്പം പോയ പെണ്‍കുട്ടികള്‍ക്കെതിരെ ചില ഗ്രൂപ്പുകളില്‍ തെറിവിളി ഉണ്ടായിട്ടുണ്ട്.

വിവാഹത്തിന് തൊട്ടുമുന്‍പ് കാമുകനൊപ്പം മുങ്ങിയ പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം

പറശ്ശിനിക്കടവ്; ഇണചേരാനായുള്ള രാജവെമ്പാലകളുടെ 18 ദിവസത്തെ യുദ്ധം അവസാനിച്ചു

തൃശൂര്‍ ഫ് ളാറ്റിലെ കൊലപാതകം പ്രമുഖ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

അംബാനിയുടെ മകന്‍ പൊണ്ണത്തടി കുറച്ചു; കുറച്ചത് 70 കിലോ

ആദ്യം കാമുകിയായി ഇപ്പോള്‍ നായികയുമായി മഞ്ജു എത്തുന്നു

English summary
Couples Who Elope from kozhikode married at temple
topbanner

More News from this section

Subscribe by Email