Wednesday November 14th, 2018 - 11:12:pm
topbanner

ബസ്സില്‍ കടത്തിയ 35 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി; ദമ്പതിമാര്‍ അറസ്റ്റില്‍

NewsDesk
ബസ്സില്‍ കടത്തിയ 35 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി; ദമ്പതിമാര്‍ അറസ്റ്റില്‍

പാലക്കാട്: കഞ്ചാവു കടത്തിനെതിരെ ബസ്സില്‍ പരിശോധന നടത്തവെ 35 ലക്ഷത്തിന്റെ കുഴല്‍പ്പണം എക്‌സൈസ് സംഘം പിടികൂടി. സംഭവത്തില്‍ തമിഴ്‌നാട് ഏര്‍വാടി രാമനാഥപുരം സിക്കന്ദര്‍ (36), ഭാര്യ ഷാഹുല്‍ഹമീദ് ഉമ്മ (28) എന്നിവരെ അറസ്റ്റ് ചെയ്തു.

തമിഴ്‌നാട് സര്‍ക്കാര്‍ ബസില്‍ കടത്തുകയായിരുന്നു തുക. മലപ്പുറം ഭാഗത്തേക്ക് കൊടുക്കാനുള്ള പണമെന്നാണ് ഇവര്‍ പറയുന്നത്. ബിപിഎല്‍ കൂട്ടുപാതയ്ക്ക് സമീപം വാഹനപരിശോധനയ്ക്കിടെയാണ് പണംപിടിച്ചത്. പിടികൂടിയവരേയും പണവും പാലക്കാട് സൌത്ത് പൊലീസീന് കൈമാറി.

അടുത്തിടെ സ്വകാര്യ വാഹനങ്ങളില്‍ കഞ്ചാവും ലഹരി പദാര്‍ഥങ്ങളും കടത്തുന്നത് വ്യാപകമായിരുന്നു. ഇതേ തുടര്‍ന്നാണ് എക്‌സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കിയത്.

 

Read more topics: arrest, currency, kerala
English summary
couples held with 35 lakh currency notes in kerala
topbanner

More News from this section

Subscribe by Email