Sunday February 17th, 2019 - 1:44:am
topbanner

ദമ്പതികള്‍ വീടിനുള്ളില്‍ തീപിടിച്ച് മരിച്ചു

NewsDesk
ദമ്പതികള്‍ വീടിനുള്ളില്‍ തീപിടിച്ച് മരിച്ചു

തിരുവനന്തപുരം: വീടിനുള്ളില്‍വെച്ച് തീപിടിച്ച ദമ്പതികള്‍ മരിച്ചു. വെള്ളനാട് പായിക്കാട് അനീഷ്ഭവനില്‍ അജയകുമാര്‍ (58), ഭാര്യ അംബിക (49) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.

ശബ്ദംകേട്ടുണര്‍ന്ന മക്കളായ അജീഷും അനീഷും വീടിന്റെ താഴത്തെ നിലയില്‍ തീ ആളിപടരുന്നതാണ് കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ തീകെടുത്തിയപ്പോഴാണ് മാതാപിതാക്കള്‍ക്ക് തീപൊള്ളലേറ്റതായി കണ്ടത്.

വിമുക്തഭടനായ അജയന്‍ വിവിധ പത്രങ്ങളുടെ ഏജന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഏറെ നാളായി അജയനും അംബികയും തമ്മില്‍ കുടുംബവഴക്ക് നടന്ന് വന്നിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെട്രോള്‍ ദേഹത്തൊഴിച്ച് തീ കൊളുത്തിയതാണെന്നാണ് നിഗമനം. ആര്യനാട് പോലീസ് മേല്‍നടപടി സ്വീകരിച്ചു. മക്കള്‍-അനീഷ്, അജീഷ്. മരുമകള്‍-അശ്വതി.

ഉഷയുടേത് വ്യാപാരസ്ഥാപനം, കൊയ്യുന്നത് കോടികള്‍; ആരോപണവുമായി ടിന്റുവിന്റെ കുടുംബം

ഇന്‍ബോക്‌സില്‍ സെക്‌സ് ചോദിക്കുന്ന ഞരമ്പുരോഗികള്‍ക്ക് കിടിലന്‍ മറുപടി

ഐഎസ്സിലേക്ക് പോയതായി പറയുന്ന നിമിഷ പ്രസവിച്ചതായി വീട്ടില്‍ സന്ദേശമെത്തി

Viral News

Read more topics: couples, thiruvananthapuram
English summary
couples found dead in burned in thiruvananthapuram
topbanner

More News from this section

Subscribe by Email