Monday September 24th, 2018 - 9:10:pm
topbanner

ഭാര്യ തനിച്ച് ഗുരുവായൂരില്‍ പോയി; അപവാദപ്രചരണത്തില്‍ മനംനൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു

NewsDesk
ഭാര്യ തനിച്ച് ഗുരുവായൂരില്‍ പോയി; അപവാദപ്രചരണത്തില്‍ മനംനൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു

തൃശൂര്‍: ഭാര്യയുമായുള്ള പിണക്കത്തെചൊല്ലി നാട്ടുകാര്‍ അപവാദ പ്രചരണം നടത്തിയതിനെ തുടര്‍ന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. പൂഴിക്കള പുന്നൂക്കാവ് റോഡില്‍ പാടുവീട്ടില്‍ പരേതനായ വേലായുധന്റെ മകന്‍ ഹരീഷ് (കണ്ണന്‍-23), ഭാര്യ അബിത (20) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. നേരിട്ട മനോവിഷമത്തെക്കുറിച്ചും ആത്മഹത്യചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചും കുറിപ്പിലുണ്ടെന്ന് പോലീസ് പറഞ്ഞു.

മൂന്നുവര്‍ഷംമുന്‍പാണ് പ്രണയത്തിലായിരുന്ന ഇരുവരും പ്രായപൂര്‍ത്തിയാകുംമുന്‍പുതന്നെ ക്ഷേത്രത്തില്‍ താലികെട്ടി ഒരുമിച്ചുജീവിക്കാന്‍ തുടങ്ങിയത്. ഹരീഷ് എരുമപ്പെട്ടിയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍സ് പണിക്കാരനാണ്. അബിത ആല്‍ത്തറയിലെ സ്വകാര്യസ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിയാണ്.

കഴിഞ്ഞമാസം എട്ടിന് ഹരീഷുമായുണ്ടായ സൗന്ദര്യപ്പിണക്കത്തെത്തുടര്‍ന്ന് അബിത വീടുവിട്ടുപോയി. അബിതയെ കാണാതായെന്നു പറഞ്ഞ് ഹരീഷ് വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി. പിറ്റേന്ന് വൈകീട്ട് ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് അബിതയെ കണ്ടെത്തി.

വീട്ടില്‍ തിരിച്ചെത്തിയ ഇവര്‍ നല്ല സ്നേഹബന്ധത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, ഈ സംഭവത്തെത്തുടര്‍ന്ന് നാട്ടില്‍ വ്യാജപ്രചാരണങ്ങളുണ്ടായി. ചിലര്‍ ഇരുവരെയും പരിഹസിക്കുകയും ചെയ്തു. ഇതുമൂലം ഇവര്‍ കടുത്ത മനോവിഷമത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

Read more topics: suicide, thrissur
English summary
couples commits suicide in thrissur
topbanner

More News from this section

Subscribe by Email