Wednesday November 14th, 2018 - 8:38:am
topbanner

വ്യാജ പുഷ്യരാഗവും യൂറോയും; ദമ്പതികള്‍ അറസ്റ്റില്‍

NewsDesk
വ്യാജ പുഷ്യരാഗവും യൂറോയും; ദമ്പതികള്‍ അറസ്റ്റില്‍

ആലുവ: വ്യാജ യൂറോയും പുഷ്യരാഗവും കാട്ടി തട്ടിപ്പു നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. കടുങ്ങല്ലൂര്‍ സായിഗ്രാമം പോളക്കുളം വീട്ടില്‍ സുഭാഷ് സദാനന്ദന്‍ (35), ഭാര്യ കവിത ജാസ്മിന്‍ (30) എന്നിവരാണു പൊലീസിന്റെ പിടിയിലായത്.

സുപ്രീം കോടതി അഭിഭാഷകനാണെന്നാണു സുഭാഷ് തട്ടിപ്പു നടത്തിയിരുന്നത്. മുപ്പത്തടം സ്വദേശി സണ്ണിയുടെ പരാതി പ്രകാരമാണ് പോലീസ് നടപടി. ഏഴര കോടി രൂപ മൂല്യമുള്ള യൂറോയും 20 ഗ്രാം പുഷ്യരാഗവും 10 ലക്ഷം രൂപയ്ക്കു നല്‍കാമെന്നു പറഞ്ഞാണ് സണ്ണിയെ കബളിപ്പിക്കാന്‍ ശ്രമിച്ചത്.

സംശയം തോന്നിയ സണ്ണി, ഡിവൈഎസ്പി വൈ.ആര്‍.റസ്റ്റത്തിനെ വിവരം അറിയിച്ചു. തുടര്‍ന്നു സിഐ ടി.ബി.വിജയന്‍, പ്രിന്‍!സിപ്പല്‍ എസ്‌ഐ ഹണി കെ.ദാസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ യൂറോയും മറ്റും കണ്ടെടുത്തത്. ഇതേ സാധനങ്ങള്‍ കാണിച്ചു മറ്റാളുകളെയും പ്രതികള്‍ വഞ്ചിച്ചതായി സൂചനയുണ്ട്.

അഡീഷനല്‍ എസ്‌ഐ അരുണ്‍ ഷാ, എഎസ്‌ഐ ഫ്രാങ്ക്‌ളിന്‍, സിപിഒമാരായ മുഹമ്മദാലി, ഷിജു, ജോയി, ഷൈജ എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു.

ചേട്ടന്റെ മരണത്തില്‍ തരികിട സാബുവിനെയും ജാഫര്‍ ഇടുക്കിയെയും സംശയമുണ്ടെന്ന് സഹോദരന്‍

മകന്റേയും മരുമകളുടേയും ആദ്യരാത്രിയിലെ ലൈംഗീകതയ്ക്ക് ബന്ധുക്കളുടെ മാര്‍ഗനിര്‍ദ്ദേശം

മലപ്പുറത്ത് നിന്നും പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ മൂന്നു പേര്‍ പിടിയില്‍

Read more topics: fraud, case, arrest, kochi
English summary
fraud case; couples arrested in kochi
topbanner

More News from this section

Subscribe by Email