Friday September 21st, 2018 - 9:21:pm
topbanner

നിയസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ല; കോടതിയില്‍ ഒളിച്ചുകളിച്ച് സര്‍ക്കാര്‍

Jikku Joseph
നിയസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ല; കോടതിയില്‍ ഒളിച്ചുകളിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കേസ് പിന്‍വലിച്ചിട്ടില്ലെന്ന കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. കേസ് പിന്‍വലിച്ചതായി നേരത്തേ സര്‍ക്കാര്‍ അറിയച്ചിനു പിന്നാലെയാണ് നാടകീയമായ ഈ മലക്കംമറിച്ചില്‍.

ഇടതുമുന്നണിയിലെ ആറു നേതാക്കള്‍ക്കെതിരായ കേസ് പിന്‍വലിച്ചുകൊണ്ട് ഈ മാസം ഒമ്പതിനായിരുന്നു സര്‍ക്കാര്‍ രഹസ്യമായി ഉത്തരവിറക്കിയത്. എന്നാല്‍ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ ഇക്കാര്യം കോടതിയില്‍ അറിയിക്കേണ്ടതായിരുന്നു. അത് അറിയിച്ചില്ല.

ഏപ്രില്‍ 21-ന് ആറ് പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി. കേസില്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റപത്രം പ്രതികളെ വായിച്ചുകേള്‍പ്പിക്കുന്നത് അടക്കമുള്ള നടപടികള്‍ക്കാണ് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കെ.എം മാണി ബജറ്റ് അവതരിപ്പിച്ച ദിവസമായിരുന്നു നിയമസഭയിലെ കയ്യാങ്കളി.

പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയായിരുന്നു എംഎല്‍എമാരായിരുന്ന ഇ.പി ജയരാജന്‍, വി.ശിവന്‍കുട്ടി, കെ.അജിത്, കെ.ടി ജലീല്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ സദാശിവന്‍ എന്നിവര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് ആരോപിച്ചാണ് ആറ് ഇടത് എംഎല്‍എമാരെ പ്രതിയാക്കി തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

English summary
controversy legislative assembly kerala
topbanner

More News from this section

Subscribe by Email