Friday November 16th, 2018 - 12:29:am
topbanner

ആലപ്പുഴ നഗരസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി; യു.ഡി.എഫ് കൗണ്‍സിലര്‍ക്ക് പരിക്ക്

sadu prakash
ആലപ്പുഴ നഗരസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി; യു.ഡി.എഫ് കൗണ്‍സിലര്‍ക്ക് പരിക്ക്

ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ എത്തി. തോമസ് ചാണ്ടിയുടെ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായത്. സസ്പെന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. ഇതാണ് വാക്കേറ്റത്തിലും കയ്യാങ്കളിയിലുമെത്തിയത്. കയ്യാങ്കളിയില്‍ യു.ഡി.എഫ് കൗണ്‍സിലര്‍ക്ക് പരിക്കേറ്റു.

നാല് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഇടത് അനുകൂല സംഘടനയിലുള്ളവര്‍ പണിമുടക്കിയിരുന്നു. മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന്റെ ഫയലുകള്‍ കാണാതായ സംഭവത്തിലാണ് ആലപ്പുഴ നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. നഗരസഭാ പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമെടുത്തത്.

നഗരസഭാ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് നികുതി ഇളവുനല്‍കിയതും റദ്ദാക്കിയിരുന്നു.
തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലെ അഞ്ച് കെട്ടിടങ്ങള്‍ അനധികൃതമെന്നായിരുന്നു ആലപ്പുഴ നഗരസഭ എഞ്ചിനീയറിങ് വിഭാഗത്തിന്റെ കണ്ടെത്തല്‍. അനധികൃത കെട്ടിടങ്ങളില്‍ ലോണ്ട്രി, ബയോഗ്യാസ് പ്ലാന്റ്, സെക്യൂരിറ്റി കാബിന്‍ എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ രണ്ട് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. അഞ്ച് കെട്ടിടങ്ങള്‍ അനധികൃതമെന്നാണ് മുനിസിപ്പല്‍ എഞ്ചിനീയറുടെ റിപ്പോര്‍ട്ട്. എന്നാല്‍ അനധികൃത കെട്ടിടങ്ങളില്ലെന്നാണ് മുനിസിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.

ആലപ്പുഴ നഗരസഭയിലെ ഉദ്യോഗസ്ഥരുമായി ഒത്തുചേര്‍ന്ന് റിസോര്‍ട്ടിന്റെ നികുതി വെട്ടിപ്പ് നടത്തി. മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തി. കായല്‍ കൈയേറി തുടങ്ങിയ ആക്ഷേപങ്ങളാണ് തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിരുന്നത്.

English summary
controversy in Alappuzha muncipality
topbanner

More News from this section

Subscribe by Email