Saturday September 22nd, 2018 - 1:38:am
topbanner

സോളാര്‍: ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

Anju NC
സോളാര്‍: ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: സോളാര്‍ കേസില്‍ എംഎല്‍എ ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം. ഇതുസംബന്ധിച്ച് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ ഡിജിപിക്ക് പരാതി നല്‍കി.

സോളാര്‍ കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണന്‍ ഗണേഷ് കുമാറിനെതിരെ തെളിവുകളുണ്ടെന്നും അന്വേഷണമാരംഭിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ്. നായര്‍ക്ക് നേതാക്കളെയും പ്രമുഖ വ്യവസായികളെയും പരിചയപ്പെടുത്തിയത് ഗണേഷ് കുമാറാണെന്നും ബിജു പറഞ്ഞിരുന്നു.

ഒപ്പം ടീം സോളാര്‍ കമ്പനി ഗണേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന ആരോപണവും നേരത്തെ ഉയര്‍ന്നിരുന്നു. ഇത്രയധികം തെളിവുകളുള്ളതിനാല്‍ അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബിന്ദു കൃഷ്ണ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

English summary
congress wanted inquest against ganesh kumar in solar case
topbanner

More News from this section

Subscribe by Email