Thursday August 16th, 2018 - 6:11:pm
topbanner

ഹിന്ദുവിരുദ്ധത മാറ്റാന്‍ കോണ്‍ഗ്രസ് രാമായണ മാസാചരണത്തിന്; കര്‍ക്കിടക മാസത്തില്‍ രാഷ്ട്രീയം പുകയുന്നു

suji
ഹിന്ദുവിരുദ്ധത മാറ്റാന്‍ കോണ്‍ഗ്രസ് രാമായണ മാസാചരണത്തിന്; കര്‍ക്കിടക മാസത്തില്‍ രാഷ്ട്രീയം പുകയുന്നു

തിരുവനന്തപുരം: രാമജന്മഭൂമി ഇന്ത്യയില്‍ വലിയ രാഷ്ട്രീയ ആയുധമാണ്. ഇപ്പോള്‍ കേരളത്തിലും രാമായണം രാഷ്ട്രീത്തിനായി ഉപയോഗിക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. കര്‍ക്കിടക മാസം ജൂലൈ 17ന് ആരംഭിക്കാനിരിക്കെ രാമായണ മാസാചരണം നടത്താനാണ് സിപിഎമ്മിന് പിന്നാലെ കോണ്‍ഗ്രസും തയ്യാറെടുക്കുന്നത്. ബിജെപി-ആര്‍എസ്എസ് വളര്‍ച്ച തടയാനാണ് ഇവരുടെ രാമായണ രാഷ്ട്രീയം.

കര്‍ക്കിടക മാസത്തില്‍ രാമായണ പാരായണം ഹൈന്ദവ വിശ്വാസികള്‍ നടത്തുന്ന പതിവുണ്ട്. യഥാര്‍ത്ഥ രാമ ഭഗവാനെ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാനുള്ള പ്രഭാഷണങ്ങളുമായി സിപിഎം ഒരുങ്ങുമ്പോള്‍ കോണ്‍ഗ്രസിന്റെ സാംസ്‌കാരിക വിഭാഗമായ വിചാര്‍ വിഭാഗ് ഹിന്ദു ദേശീയവാദികളുടെ കൈകളില്‍ നിന്നും രാമായണത്തെ മോചിപ്പിക്കാനുള്ള ദൗത്യവുമായി ഇറങ്ങുകയാണ്.

കര്‍ക്കിടകം ആരംഭിക്കുന്ന ജൂലൈ 17ന് ഗാന്ധി ഭവനില്‍ എംപി ശശി തരൂര്‍ അധ്യക്ഷ പ്രസംഗം നടത്തും. കര്‍ക്കിടകത്തില്‍ ഇതാദ്യമായാണ് രാമായണവുമായി ബന്ധപ്പെട്ട പരിപാടി സംഘടിപ്പിക്കുന്നകെന്ന് വിചാര്‍ വിഭാഗ് ചെയര്‍മാന്‍ നെടുമുടി ഹരികുമാര്‍ പറഞ്ഞു. മഹാത്മാ ഗാന്ധി പ്രചരിപ്പിച്ച രാമരാജ്യമെന്ന ചിന്തയിലാണ് തങ്ങളുടെ ശ്രദ്ധയെന്നും ഇദ്ദേഹം പറഞ്ഞു.

സംസ്‌കൃത സംഘം സംഘടിപ്പിക്കുന്ന രാമായണ പ്രഭാഷണങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്നാണ് റിപ്പോര്‍ട്ട്. 14 ജില്ലകളിലും സംഘത്തിന്റെ ജില്ലാ കണ്‍വീനര്‍മാരും, അംഗങ്ങളും സിപിഎം അംഗങ്ങളാണ്. രാമായണം ഉപയോഗിച്ച് അധികാരം പിടിക്കാനാണ് ആര്‍എസ്എസും, ബിജെപിയും ശ്രമിക്കുന്നതെന്ന് സിപിഎം ആരോപിക്കുന്നു.

എന്തായാലും ശശി തരൂരിന്റെ ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം വെറുതെ ഉണ്ടായതല്ലെന്നാണ് രാമായണ രാഷ്ട്രീയം വ്യക്തമാക്കുന്നത്.

 

Read more topics: congress,ramayana,kerala
English summary
congress turn to ramayana in kerala
topbanner

More News from this section

Subscribe by Email