Saturday December 15th, 2018 - 3:21:am
topbanner

കോണ്‍ഗ്രസിന്റെ മൂന്നംഗ സംഘം ഞായറാഴ്ച ശബരിമലയിലെത്തും

JB
കോണ്‍ഗ്രസിന്റെ മൂന്നംഗ സംഘം ഞായറാഴ്ച ശബരിമലയിലെത്തും

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനെ തുടര്‍ന്ന് തീര്‍ഥാടകര്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ നേരിട്ടറിയാന്‍ കോണ്‍ഗ്രസിന്റെ മൂന്നംഗ സംഘം ശബരിമലയിലേക്ക്.ശബരിമലയില്‍ ഭക്തര്‍ക്കായി അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മ ഇക്കാര്യത്തില്‍ പ്രകടമാണ്. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെ കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് മുന്‍മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍ എന്നിവരെയാണ് കെ.പി.സി.സി ചുമതലപ്പെടുത്തിയിരിക്കുന്നത്. മൂന്നംഗ സംഘം ഞായറാഴ്ച ശബരിമല സന്ദര്‍ശിക്കും.

 

 

English summary
congress team visit sabrimala on sunday
topbanner

More News from this section

Subscribe by Email