topbanner
Thursday September 21st, 2017 - 7:38:pm
topbanner

ദിലീപിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിന്റെ ഭാര്യയും

NewsDesk
ദിലീപിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിന്റെ ഭാര്യയും

കൊച്ചി: നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിനുശേഷം പ്രമുഖര്‍ ദിലീപിന് പിന്തുണയുമായി രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു. സോഷ്യല്‍ മീഡിയവഴിയും മറ്റും ദിലീപിന് പിന്തുണയേറുന്നത് ഇവന്റ് മാനേജ്‌മെന്റിന്റെ പ്രവര്‍ത്തനമാണെന്ന വിമര്‍ശനവും ഉയര്‍ന്നു.

ഇതിനിടയില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിന്റെ ഭാര്യയും തന്റെ ഫേസ്ബുക്ക് പേജില്‍ ദിലീപിന് പിന്തുണയുമായി രംഗത്തെത്തി. കുറ്റക്കാരനാണെന്ന് തെളിയുന്നതുവരെ പിന്തുണയെന്നായിരുന്നു പോസ്റ്റ്.

ഒട്ടേറെ പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നീസ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. ദിലീപിന് പിന്തുണ നല്‍കിയ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപണ പ്രത്യാരോപണം നടത്തുമ്പോഴാണ് സിദ്ദിഖിന്റെ ഭാര്യയുടെ പിന്തുണ.

English summary
congress leader t siddique's wife supports dileep
topbanner topbanner

More News from this section

Subscribe by Email