Thursday May 24th, 2018 - 11:46:am
topbanner

കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ കൊച്ചിയിലേക്കു; ചാര്‍ട്ടേഡ് വിമാനങ്ങള്‍ സജ്ജമാക്കി

Jikku Joseph
കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ കൊച്ചിയിലേക്കു; ചാര്‍ട്ടേഡ് വിമാനങ്ങള്‍ സജ്ജമാക്കി

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി അധികാരമേറ്റതോടെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ കൊച്ചിയിലേക്കു മാറ്റാന്‍ തീരുമാനമായി. ഇതിനായി ഇരുപാര്‍ട്ടികളും ചാര്‍ട്ടേഡ് വിമാനങ്ങള്‍ സജ്ജമാക്കി. എംഎല്‍എമാരെ രാത്രിയോടെ കേരളത്തിലെത്തിക്കാനാണ് ധാരണയെന്ന് ഒരു ഉന്നത കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

എംഎല്‍എമാരെ പാര്‍പ്പിച്ച റിസോര്‍ട്ടിനുളള സുരക്ഷ യെദ്യൂരപ്പ സര്‍ക്കാര്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് നടപടി. ആന്ധ്ര, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചില നഗരങ്ങള്‍ പരിഗണിച്ചെങ്കിലും കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുമതല വഹിച്ച കെ.സി വേണുഗോപാല്‍, പി.സി വിഷ്ണുനാഥ് എന്നിവരുടെ നിര്‍ദ്ദേശവും ഇതിനായി പരിഗണിച്ചെന്നാണ് സൂചന. എംഎല്‍എമാരെ കേരളത്തില്‍ സുരക്ഷിതമായി നിര്‍ത്താനുളള സാഹചര്യങ്ങള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കേരളത്തിലെ ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നു.

കര്‍ണാടക സംസ്ഥാനത്തിന്റെ 23-ാം മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ അധികാരമേറ്റതിന് ശേഷമാണ് സുരക്ഷ പിന്‍വലിച്ചത്. ബിഡദിയിലെ റിസോര്‍ട്ടിലാണ് എംഎല്‍എമാരെ പാര്‍പ്പിച്ചത്. 118 എംഎല്‍എമാരാണ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നിന്നത്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും അനിശ്ചിത്വത്തിനൊടുവില്‍ ഒരു സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.

English summary
congress and jds mlas may shift to cochin from karnataka

More News from this section

Subscribe by Email