Tuesday May 21st, 2019 - 1:01:pm
topbanner
topbanner

കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും ; എറണാകുളത്ത് ഹൈബി വരുമോ ?

suji
കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും ; എറണാകുളത്ത് ഹൈബി വരുമോ ?

കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകീട്ട് പാര്‍ട്ടി തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. രാത്രി വൈകിയും നേതാക്കള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി യോഗം ചേര്‍ന്നിരുന്നു. എറണാകുളം സീറ്റില്‍ കെ വി തോമസിന് പകരം ഹൈബി ഈഡനെ സജീവമായി പരിഗണിക്കുന്നുണ്ട്. തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൈക്കൊള്ളും.ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സ്ഥാനാര്‍ഥികള്‍ ആകില്ലെന്നാണ് റിപ്പോര്‍ട്ട്.

സിറ്റിംഗ് എംപിമാര്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് സമിതിയാകും അന്തിമ തീരുമാനം എടുക്കുക. വടകര, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പത്തനംതിട്ടയില്‍ ഉമ്മന്‍ചാണ്ടിയില്ലെങ്കില്‍ ആന്റോ ആന്റണി വന്നേക്കും. കെ സി വേണുഗോപാല്‍ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനെയും അടൂര്‍ പ്രകാശിനേയുമാണ് പരിഗണിക്കുന്നത്. ആറ്റിങ്ങലിലും അടൂര്‍ പ്രകാശിന്റെ പേരാണ് പരിഗണനയില്‍. എറണാകുളത്ത് സിറ്റിംഗ് എംപി കെ വി തോമസിനെ മാറ്റി ഹൈബിയ്ക്ക് നറുക്ക് വീണേക്കും.

വയനാട്ടില്‍ കെ സി വേണുഗോപാല്‍ മത്സരിക്കണമെന്ന ശക്തമായ ആവശ്യം ഇപ്പോഴും നേതൃത്വത്തിന് മുന്നില്‍ നിലനില്‍ക്കുന്നുണ്ട്.
വടകരയില്‍ മുല്ലപ്പള്ളിയില്ലെങ്കില്‍ കെ കെ രമയുടെ പേര് പരിഗണിക്കണം എന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകമായിരിക്കും. ഇടുക്കിയില്‍ പി ജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന അഭിപ്രായത്തോടും ഹൈക്കമാന്റ് പ്രതികരണം അനുകൂലമല്ല.

 

Read more topics: congress candidate, kerala
English summary
congress candidate kerala declared soon
topbanner

More News from this section

Subscribe by Email