Tuesday September 25th, 2018 - 2:42:pm
topbanner

കൂട്ട ബലാത്സംഗം ഇരയെ പോലീസ് വീട്ടുതടങ്കലിലാക്കിയതായി ആരോപണം

NewsDesk
കൂട്ട ബലാത്സംഗം ഇരയെ പോലീസ് വീട്ടുതടങ്കലിലാക്കിയതായി ആരോപണം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗര്‍ ബലാത്സംഗംചെയ്തതായി ആരോപിക്കപ്പെടുന്ന പെണ്‍കുട്ടിയെയും കുടുംബത്തെയും ബിജെപി നിര്‍ദ്ദേശത്തോടെ തടങ്കലിലാക്കിയതായി റിപ്പോര്‍ട്ട്.

ജയിലിനു സമാനമായ രീതിയില്‍ ഹോട്ടല്‍മുറിയില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും കുടിവെള്ളംപോലും നല്‍കുന്നില്ലെന്നും  പെണ്‍കുട്ടി വെളിപ്പെടുത്തി.

പുറത്തുപോകാനോ മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനോ അനുവദിക്കുന്നില്ല. അത്യാവശ്യസഹായം ആവശ്യപ്പെട്ടാല്‍ അത് തങ്ങളുടെ ജോലിയല്ലെന്നാണ് കാവല്‍നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മറുപടിയെന്ന് പെണ്‍കുട്ടി വാര്‍ത്താഏജന്‍സിയോട് വെളിപ്പെടുത്തി.

എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ പെണ്‍കുട്ടിയും കുടുംബവും ആത്മഹത്യാശ്രമം നടത്തിയതിനു പിന്നാലെ ഇവരെ അറസ്റ്റുചെയ്തിരുന്നു.

ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ അച്ഛന്‍ പപ്പു സിങ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. എംഎല്‍എയുടെ കൂട്ടാളികള്‍ വേട്ടയാടുന്നതിനാല്‍ ഉന്നാവ് ജില്ലയിലെ സ്വന്തം ഗ്രാമമായ മാഖിയിലേക്ക് തിരിച്ചുപോകാന്‍ ഗൃഹനാഥനെ നഷ്ടപ്പെട്ട ഈ കുടുംബത്തിന് സാധിക്കുന്നില്ല. ഇതിനു പിന്നാലെയാണ്  ജില്ലാ അധികൃതര്‍ ഇവരെ തടവിനു സമാനമായ സാഹചര്യത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. സംരക്ഷണം നല്‍കണമെന്ന ജില്ലാ മജിസ്‌ട്രേട്ടിന്റെ നിര്‍ദേശത്തിന്റെ മറവിലാണ് പൊലീസ് നടപടി.

Read more topics: hotel, Unnao, rape
English summary
Confined to hotel room without water: Unnao rape victim pleads for help
topbanner

More News from this section

Subscribe by Email