topbanner
Friday March 24th, 2017 - 11:18:pm
topbanner

സാമുദായിക പ്രീണനം നടത്തി; വീണാ ജോര്‍ജിന്റെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

NewsDesk
സാമുദായിക പ്രീണനം നടത്തി; വീണാ ജോര്‍ജിന്റെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

കൊച്ചി: തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച വീണാ ജോര്‍ജ് എംഎല്‍എയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവെച്ചെന്നും സാമുദായികപ്രീണനം നടത്തി വോട്ടര്‍മാരെ സ്വാധീനിച്ചെന്നും ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ വോട്ടറായ വി.ആര്‍. സോജിയാണ് ഹരജി നല്‍കിയത്.

തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ വീണയുടെ ഫേസ്ബുക്കില്‍ പള്ളിയിലെ കുരിശിനടുത്ത് പ്രാര്‍ഥിക്കുന്ന ചിത്രം ഉണ്ടായിരുന്നു. ഇത് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമായ വീണയുടെ ഭര്‍ത്താവ് സെക്രട്ടറിയായ അസോസിയേഷന്റെ മാനേജിങ് കമ്മിറ്റി അംഗമാണ് പോസ്റ്റ് ചെയ്തതെന്ന് ഹരജിയില്‍ പറയുന്നു.

കൂടാതെ, ദുബായിലെ കമ്പനിയുടെ പേരിലുള്ള, ഭര്‍ത്താവിന്റെ നോണ്‍ റെസിഡന്റ് ഓര്‍ഡിനറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് സത്യവാങ്മൂലത്തിലെ ഫോറം നമ്പര്‍ 26ല്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നുണ്ട്.

ജിഷ വധം: അമിറുളിന്റെ സുഹൃത്തിനായി വ്യാപക തെരച്ചില്‍

ആലുവ: കോടതി മുറിയില്‍ ജീവനക്കാരിക്ക് പ്രകൃതിവിരുദ്ധ പീഡനം; പ്രതി അറസ്റ്റില്‍

 

Read more topics: complaint, veena george, mla
English summary
complaint lodged against veena george mla
topbanner topbanner

More News from this section

Subscribe by Email