topbanner
Thursday November 23rd, 2017 - 10:11:pm
topbanner
Breaking News

ലിംഗമാറ്റം നടത്തി വിവാഹത്തിനൊരുങ്ങിയ മലയാളികള്‍ക്ക് വധഭീഷണി

NewsDesk
ലിംഗമാറ്റം നടത്തി വിവാഹത്തിനൊരുങ്ങിയ മലയാളികള്‍ക്ക് വധഭീഷണി

കോഴിക്കോട്: ലിംഗമാറ്റത്തിന് വിധേയരായശേഷം വിവാഹത്തിനൊരുങ്ങിയ മലയാളികള്‍ക്ക് വധഭീഷണി. സ്ത്രീയില്‍നിന്ന് പുരുഷനായി മാറിയ ആരവ് അപ്പുക്കുട്ടനും പുരുഷനില്‍നിന്ന് സ്ത്രീയായി മാറിയ സുകന്യ കൃഷ്ണക്കുമാണ് ഫേസ്ബുക്കിലൂടെ വധഭീഷണി വന്നത്.

പ്രവാസിയായ ആരവും സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ സുകന്യയും വിവാഹിതരാകാന്‍ തീരുമാനിച്ച വിവരം ഫേസ്ബുക്കിലൂടെ പുറത്തുവന്നിരുന്നു. ഇതിനുശേഷമാണ് വധഭീഷണി ഉയര്‍ന്നത്.

ഭീഷണിയെ തുടര്‍ന്ന് ഇരുവരും ബെംഗളുരുവിലെ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കയാണ്. മുംബൈയില്‍െവച്ച് അടുത്തിടെ കണ്ടുമുട്ടിയ ആരവിന്റെയും സുകന്യയുടെയും സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രി യില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ ഇവര്‍ വിവാഹിതരാകാനും തീരുമാനിച്ചു.

ഗസറ്റില്‍ പേര് മാറ്റിക്കിട്ടിയെങ്കിലും മറ്റു രേഖകള്‍ ലഭിച്ച ശേഷം സെപ്റ്റംബറില്‍ നിയമപ്രകാരം വിവാഹിതരാവുമെന്നും ആരെതിര്‍ത്താലും പിന്മാറില്ലെന്നും വധഭീഷണിയെ നിയമപരമായി നേരിടുമെന്നും ആരവും സുകന്യയും പറഞ്ഞു.

Read more topics: Kerala, witness, gender, wedding
English summary
Come September and Kerala will witness its first gender-swap wedding
topbanner topbanner

More News from this section

Subscribe by Email