തൃശൂര്‍: കോംഗോ പനിയെന്ന് സംശയത്തെതുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മലപ്പുറം സ്വദേശിയെ ഡിസ്ചാര്‍ജ് ചെയ്തു. ഇയാളുടെ രക്ത-സ്രവ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ റിസള്‍ട്ട് നെഗറ്റീവായതിനെതുടര്ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്.
എന്നാല്‍ ഇയാളുമായി അടുത്തിടപഴകിയവരെ നിരീക്ഷിക്കുന്നതു തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 24 പേരാണ് ഇയാളുമായി അടുത്തിടപഴകിയതുകൊണ്ട് നിരീക്ഷണത്തിലുള്ളത്. ഇവരെ നിരീക്ഷിക്കുന്നത് 14 ദിവസം കൂടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.