Monday November 19th, 2018 - 2:31:am
topbanner

തല്‍ക്കാലം ഫിനിക്സ് പക്ഷിയാകാന്‍ കളക്ടര്‍ ടി.വി അനുപമയില്ല; ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

rajani v
തല്‍ക്കാലം ഫിനിക്സ് പക്ഷിയാകാന്‍ കളക്ടര്‍ ടി.വി അനുപമയില്ല; ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

തോമസ്ചാണ്ടിവിഷയത്തില്‍ കോടതിവിമര്‍ശനം വന്നതിനു പിന്നാലെ ആലപ്പുഴ കലക്ടര്‍ ടി.വി അനുപമ ഫേസ്ബുക്ക് കുറിച്ച പോസ്റ്റ് പിന്‍വലിച്ചു.മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റ വിഷയത്തില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ ശേഷമാണ് അനുപമ എഴുത്താകാരി നിഖിത ഖില്ലിന്റെ പ്രശസ്തമായ വരികള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

'അവര്‍ നിങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കും. നിങ്ങളെ ദഹിപ്പിക്കാനും പരിഹസിക്കാനും പരുക്കേല്‍പ്പിക്കാനും ശ്രമിക്കും. നിങ്ങളെ അവര്‍ ഉപേക്ഷിക്കുകയും ചെയ്യും. പക്ഷേ അവര്‍ക്ക് ഒരിക്കിലും നിങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. ചാരത്തില്‍ പണിത റോമിനെ പോലെ ഫിനിക്‌സ് പക്ഷിയെപ്പോലെ നിങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നാണ്' നിഖിത ഖില്ലിന്റെ വരികള്‍.

ഈ വരികള്‍ ഉയര്‍ത്തിക്കാട്ടിയാണ് പോസ്റ്റിട്ടിരുന്നത്. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ കലക്ടര്‍ ഇത് പിന്‍വലിക്കുകയായിരുന്നു.

 

Read more topics: collector, tv anupama, facebookpost
English summary
collector tv anupama facebookpost
topbanner

More News from this section

Subscribe by Email