Sunday November 18th, 2018 - 11:26:am
topbanner

തോമസ് ചാണ്ടിയുടേത് കടുത്ത നിയമലംഘനമെന്ന് കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട്

NewsDesk
തോമസ് ചാണ്ടിയുടേത് കടുത്ത നിയമലംഘനമെന്ന് കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട്

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ചേക്കാവുന്ന റിപ്പോര്‍ട്ടുമായി ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ. ലേക്ക് പാലസ് റിസോര്‍ട്ടിനായി മന്ത്രി തോമസ് ചാണ്ടി ഭൂമി നികത്തിയെന്നും കടുത്ത നിയമലംഘനമാണ് നടന്നിരിക്കുന്നതെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോട്ടിന്റെ പാര്‍ക്കിങ് ഏരിയയില്‍ മണ്ണിട്ട് നികത്തിയത് ചാണ്ടിയുടെ വാട്ടര്‍ വേള്‍ഡ് കമ്പനിയാണ്. തണ്ണീര്‍തട നിയമങ്ങള്‍ ലംഘിച്ചാണ് നിലം നികത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

2003 ലാണ് ബണ്ടില്‍ മാറ്റങ്ങള്‍ വരുത്തിയത്. അന്ന് സ്ഥലമുടമ തോമസ് ചാണ്ടിയുടെ സഹോദരി ലീലാമ്മ ഈശോ ആയിരുന്നു. ഇവര്‍ കമ്പനിയുടെ നേതൃസ്ഥാനത്ത് ഉള്ളയാളാണ്. അന്ന് നികത്തിയ ബണ്ടാണ് പിന്നീട് റിസോട്ടിന്റെ പാര്‍ക്കിങ് ഏരിയയായി മാറിയത്. 2006 ലാണ് ബണ്ടിന്റെ വീതി കൂട്ടിയത് എന്നും കളക്ടര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് പറയുന്നു.

അനുമതിയില്ലാതെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു 2014ല്‍ റിസോര്‍ട്ട് അധികൃതര്‍ക്കു സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. അന്നൊന്നും സ്ഥലം ലീലാമ്മ ഈശോയുടെ പേരിലുള്ളതാണെന്ന അവകാശവാദം ഉയര്‍ന്നിരുന്നില്ല.

വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ക്കാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. അതില്‍ നിഷേധക്കുറിപ്പുപോലും നല്‍കാതിരുന്ന കമ്പനി ഇപ്പോഴാണു സ്ഥലം തങ്ങളുടേതല്ലെന്ന നിലപാടുമായി എത്തിയത്. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പാര്‍ക്കിങ് ഗ്രൗണ്ടില്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതു വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി നേരിട്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2006 വരെ പുന്നമടക്കായലിലെ ലേക്ക് പാലസ് റിസോട്ടിലേക്ക് റോഡില്ലായിരുന്നു. ബോട്ടുവഴിയാണ് ഇവിടേക്ക് താമസക്കാര്‍ എത്തിയിരുന്നത്. 2007 ലാണ് റോഡു വന്നത്. റോഡ് നിര്‍മ്മാണത്തിന്‍ സാമാജികരുടെ വികസന ഫണ്ടുകള്‍ ഉപയോഗിച്ചിട്ടുണ്ട്. മന്ത്രി തോമസ് ചാണ്ടിയുടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് നിര്‍മ്മാണം നടന്നതെന്നാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

English summary
Collector submits final report on alleged violation by Kerala Minister
topbanner

More News from this section

Subscribe by Email