കേരളത്തില്‍ ഇന്ന് ഏറ്റവുമധികം ചര്‍ച്ചചെയ്യുന്ന വിഷയങ്ങളിലൊന്നായി മാറികഴിഞ്ഞു ഡിങ്കമതം . ഡിങ്കമതത്തിനുവേണ്ടി ശക്തമായി രംഗത്തെത്തിയവരില്‍ നമ്മുടെ കളക്ടര്‍ ബ്രോയുമുണ്ട്. രണ്ടര മാസം മുന്‍പ് തന്നെ ഡിങ്കമത മുദ്രാവാക്യങ്ങള്‍ കളക്ടര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് ഡിങ്കമതത്തിന്റെ വിവിധ പ്രചരണപോസ്റ്റുകളും കളക്ടര്‍ ബ്രോ പോസ്റ്റ് ചെയ്യുന്നുണ്ട്.
ഡിങ്കന്റെ മഹത്വം അറിയാത്ത പുത്തന്‍കൂറ്റുകാര്‍ അത്യുത്സാഹഭരിതരായി ആഘോഷക്കമ്മിറ്റി കൂടുന്നത് കാണുന്നു. ചിരപുരാതനരായ വിശ്വാസികളെ ഡിങ്കോയിസത്തിലേക്ക് സ്വാഗതം ചെയ്ത് നിയോകണ്വെര്ട്ടുകള് മതമേലദ്ധ്യന്മാരാവാന് ശ്രമിക്കുന്നു. ഡിങ്കോയിസ്റ്റുകള്‍ക്ക് ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ച് പുനര്‍നാമകരണവും മറ്റുമായി അസഹിഷ്ണുത തീ തുപ്പിക്കൊണ്ട് പുത്തന്‍ തിരുമേനികള്‍.
ഡിങ്കോയിസത്തെ തുച്ഛമായ ചലച്ചിത്ര പരസ്യമാക്കി മാറ്റുന്നവര്‍.ഡിങ്കന്റെ ശക്തി നിങ്ങള്‍ അറിഞ്ഞിട്ടില്ല. എല്ലാവിധ കുത്തകവല്ക്കരണവും ഡിങ്കന് തകര്‍ക്കും. 'അന്യന്റെ വിശ്വാസവും, കപ്പയും, വാലും നോക്കി നടക്കുന്നവന് മാളത്തില്‍ തന്നെ തീര്പ്പായിടുമെന്നും കളക്ടര്‍ പോസ്റ്റില്‍ പറയുന്നു. 'കളക്ടര്‍ പ്രശാന്ത് നായര്‍ ഏറ്റവുമൊടുവില്‍ സിനിമാതാരം ദിലീപിനോട് ഡിങ്കോയിസം പഠിച്ചുവരാന്‍ പറയുന്ന പോസ്റ്റും പ്രശാന്ത് ഷെയര്‍ ചെയ്തിട്ടുണ്ട്.
കണ്ണൂര്‍: വധു ഒളിച്ചോടി, നാട്ടുകാര്‍ പുതിയ വധുവിനെ കണ്ടെത്തി വിവാഹം നടത്തി