Wednesday November 14th, 2018 - 8:13:am
topbanner

ബിഷപ്പിനെതിരായ സമരത്തില്‍ സഹകരിക്കരുത്; കന്യാസ്ത്രീകള്‍ക്ക് സഭയുടെ മുന്നറിയിപ്പ്

NewsDesk
ബിഷപ്പിനെതിരായ സമരത്തില്‍ സഹകരിക്കരുത്; കന്യാസ്ത്രീകള്‍ക്ക് സഭയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: സര്‍ക്കാര്‍ സമ്മര്‍ദ്ദമുണ്ടാക്കി കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തില്‍ സഹകരിക്കരുതെന്ന് കോണ്‍ഗ്രഗേഷന്‍ ഒഫ് മദര്‍ ഒഫ് കാര്‍മല്‍ (സി.എം.സി) സിസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

സി.എം.സി സുപ്പീരിയര്‍ ജനറല്‍ സഭയിലെ കന്യാസ്ത്രീകള്‍ക്കായാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പ്രതിഷേധ ധര്‍ണകളുമായി സഹകരിക്കരുതെന്നും പ്രതികരണങ്ങള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

സര്‍ക്കുലര്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടായേക്കും. ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ സമരം നടത്തുന്നത്.

English summary
cmc superior general sabha circular
topbanner

More News from this section

Subscribe by Email