Saturday October 20th, 2018 - 10:52:pm
topbanner
Breaking News

അമേരിക്കയിലെ ചികിത്സയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി

NewsDesk
അമേരിക്കയിലെ ചികിത്സയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി

തിരുവനന്തപുരം: അമേരിക്കയില്‍ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി. ചികിത്സയ്ക്കായി ഈ മാസം രണ്ടിനാണ് അമേരിക്കയിലേക്ക് പോയത്.

പുലര്‍ച്ചെ 3.30നുള്ള വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി തുടര്‍ന്ന് ക്ലിഫ് ഹൗസിലേക്കു പോയി. മിനിസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കില്‍ വച്ചായിരുന്നു ചികിത്സ. ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു.

മടങ്ങിവരുന്നതിന് മുമ്പ് വ്യാഴാഴ്ച പ്രളയ ബാധിതര്‍ക്കു സഹായമെത്തിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്തിയിരുന്നു. 150 കോടി രൂപയെങ്കിലും അമേരിക്കന്‍ മലയാളികളില്‍നിന്നും പ്രതീക്ഷിക്കുന്നതായാണ് മുഖ്യമന്ത്രിയി അറിയിച്ചത്.

Read more topics: CM, pinarayi vijayan, US
English summary
CM pinarayi vijayan returns from US after treatment
topbanner

More News from this section

Subscribe by Email