Thursday November 15th, 2018 - 8:17:pm
topbanner

അഴിമതി പാടില്ല, 'സര്‍ക്കാര്‍ ചിലവില്‍ ഭക്ഷണം കഴിക്കേണ്ടിവരും': മുഖ്യമന്ത്രി

akhila
അഴിമതി പാടില്ല, 'സര്‍ക്കാര്‍ ചിലവില്‍ ഭക്ഷണം കഴിക്കേണ്ടിവരും': മുഖ്യമന്ത്രി

കോഴിക്കോട്: അഴിമതി നടത്താതെ മറ്റാരില്‍നിന്നും ഒന്നും 'പിടുങ്ങില്ല' എന്നു വ്രതമെടുത്തു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തസായി ജീവിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ലെങ്കില്‍ 'സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം' കഴിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതി നടത്തുന്ന കുറച്ചുപേര്‍ അന്തസ്സായി ജീവിക്കുന്ന ഭൂരിപക്ഷം ഉദ്യോഗസ്ഥര്‍ക്കും ചീത്തപ്പേരുണ്ടാക്കുന്നു.

ആളുകളെ ദ്രോഹിക്കുന്ന കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യാഗസ്ഥരില്‍ ഗ്രേഡ് അനുസരിച്ച് മാറ്റമുണ്ട്. ഓഫിസിലെത്തുന്ന ജനങ്ങളെ സാഡിസ്റ്റ് മനോഭാവത്തോടെ സമീപിക്കുന്ന ഉദ്യോഗസ്ഥരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കിട്ടുന്ന പണം കൊണ്ടു ജീവിക്കാന്‍ ഉദ്യോഗസ്ഥര്‍ ശീലിക്കണം. പണം ചിലവിടാമെങ്കിലും അത് അവനവന്റെ പണമായിരിക്കണം. അഴിമതി പാടില്ല എന്നു സര്‍ക്കാര്‍ പറയുമ്പോള്‍ ഉദ്യോഗസ്ഥര്‍ മനസില്‍ ഊറിച്ചിരിക്കുകയാണ്.

ഉദ്യോഗസ്ഥര്‍ കൈക്കൂലി നേരിട്ടു വാങ്ങുന്ന സമ്പ്രദായം നിര്‍ത്തി പുതിയമാര്‍ഗംമായി വക്താക്കളിലൂടെയാണു വാങ്ങുന്നത്. ഇതിനു ചില അടയാളങ്ങളുമുണ്ട്. ആരും അറിയില്ലെന്ന ഭാവത്തില്‍ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ നടത്തുന്നത് അങ്ങാടിപ്പാട്ടാണ്. അഴിമതിക്കു വിധേരാവുന്നവര്‍ ഒന്നും മിണ്ടാത്തതുകൊണ്ട് ഇത്തരം പ്രവൃത്തികള്‍ പുറത്തുവരുന്നില്ല. ഉദ്യോഗസ്ഥരില്‍ നിന്നു രക്ഷ കിട്ടില്ല എന്നുവന്നാല്‍ ജനങ്ങള്‍ അഴിമതിക്കെതിരെ പ്രതികരിച്ചു തുടങ്ങും.

Read more topics: cm, pinarayi vijayan
English summary
cm pinarayi vijayan on corruption
topbanner

More News from this section

Subscribe by Email