topbanner
Sunday February 25th, 2018 - 5:10:pm
topbanner
Breaking News

സിനിമാ ചിത്രീകരണത്തിനിടെ തമ്മിലടി ; ആസിഫ് അലിക്കും അപര്‍ണ ബാലമുരളിക്കും മര്‍ദ്ദനമേറ്റു

suji
സിനിമാ ചിത്രീകരണത്തിനിടെ തമ്മിലടി ; ആസിഫ് അലിക്കും അപര്‍ണ ബാലമുരളിക്കും മര്‍ദ്ദനമേറ്റു

സിനിമാ ചിത്രീകരണം നടക്കേ താരങ്ങള്‍ക്കിടയില്‍ തമ്മിലടി. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ആസിഫ് അലിയേയും അപര്‍ണ ബാലമുരളിയേയും മര്‍ദ്ദിച്ചതോടെ ഷൂട്ടിങ് നിര്‍ത്തിവച്ചു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നടത്തിയ അടി സീരിയസായതോടെ ബിടെക് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചു. ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ ഒരു സമരം സീന്‍ ചിത്രീകരിക്കുകയായിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള 400 ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ലൊക്കേഷനിലുണ്ടായിരുന്നു. കുറച്ചുപേര്‍ പോലീസ് വേഷത്തിലും. ലാത്തിചാര്‍ജ്ജ് സീനില്‍ അഭിനയം മറന്ന് ആക്ഷന്‍ നടത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു. ആസിഫ് അലി ഉള്‍പ്പെടെ താരങ്ങള്‍ക്ക് മര്‍ദ്ദനമേറ്റു.

നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ഷൂട്ടിങ് നിര്‍ത്തിവച്ചു. സംഭവ ശേഷം സംവിധായകന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് ദേഷ്യപ്പെട്ടതോടെ ഇവര്‍ ലൊക്കേഷനിലെ വാഹനങ്ങളുടെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു.പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. നവാഗതനായ മൃദുല്‍ നായരാണ് ചിത്രത്തിന്റെ സംവിധായകന്‍.

ലൊക്കേഷനില്‍ ആസിഫ് അലിയെ കൂടാതെ ശ്രീനാഥ് ഭാസി, അജുവര്‍ഗീസ്, സൈജു കുറുപ്പ്, അലന്‍സിയര്‍, അപര്‍ണ ബാലമുരളി എന്നിവരുണ്ടായി. ഇവര്‍ക്കെല്ലാം അടിയേറ്റതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

 

Read more topics: asif ali, movie b tech, location
English summary
clash in asif alis movie b tech location
topbanner

More News from this section

Subscribe by Email