Thursday November 15th, 2018 - 8:14:pm
topbanner

വെടിക്കെട്ട് നിയന്ത്രണം: പൂരപ്രേമികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

NewsDesk
വെടിക്കെട്ട് നിയന്ത്രണം: പൂരപ്രേമികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

തൃശൂര്‍: പുറ്റിങ്ങല്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഉത്സവങ്ങള്‍ക്കും വെടിക്കെട്ടിനും ആന എഴുന്നള്ളിപ്പിനും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ സമരത്തിനൊരുങ്ങുകയാണ് പൂരപ്രേമികള്‍.

ചേലക്കരയില്‍ ചേര്‍ന്ന ഉത്സവാഘോഷ കമ്മിറ്റിയാണ് സമരത്തിലേക്ക് പോകുന്ന തീരമാനം എടുത്തത്. നിയന്ത്രണങ്ങള്‍ കര്‍ശനമായാല്‍ പൂരവും വേലയും ചടങ്ങായി മാത്രം ഒതുങ്ങുമെന്ന ആശങ്കയും ഇവര്‍ അറിയിച്ചു.

വ്യക്തമായ മാനമണ്ഡമുണ്ടാന്നവരെ വെടിക്കെട്ട് നടത്തില്ലെന്ന വെടിക്കെട്ട് കരാറുകാരുടെ തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് ജില്ലയിലെ ഉത്സവാഘോഷ കമ്മിറ്റി യോഗം ചേര്‍ന്നത്. വെടിക്കെട്ടും ആന എഴുന്നെള്ളിപ്പും ആചാരപ്രകാരം നിലനിര്‍ത്താനുള്ള പ്രക്ഷോഭം തുടങ്ങാനായിരുന്നു ഉത്സവ കമ്മിറ്റിക്കാരുടെ തീരുമാനം. അതിനായി സംസ്ഥാന അടിസ്ഥാനത്തില്‍ സമിതി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ലക്ഷത്തോളം ആളുകള്‍ ഒപ്പിട്ട ഭീമ ഹര്‍ജി സമര്‍പ്പിക്കുന്നതിനും കമ്മിറ്റി തീരുമാനമെടുത്തു. അതേസമയം പ്രശ്‌നപരിഹാര സാധ്യത ആരായാനായി ടൂറിസം മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് മന്ത്രിതല യോഗം ചേരും.

അതേസമയം . ഉത്സവകാലം അടുത്തതോടെയാണ് നടപടി ശക്തമാക്കിയത്. സര്‍ക്കുലര്‍ ജില്ലാ കലക്ടര്‍മാര്‍ക്കും തൃശൂര്‍ പൂരം സംഘാടകര്‍ക്കും അധികൃതര്‍ അയച്ചുകഴിഞ്ഞു. ഗുണ്ട്, അമിട്ട് എന്നിവയുടെ ഉപയോഗിക്കുന്നതില്‍ കര്‍ശന വിലക്കേര്‍പ്പെടുത്തി. കൂടാതെ വെടിക്കെട്ടുകള്‍ക്ക് ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കളില്‍ പൊട്ടാസ്യം ക്ലോറൈറ്റ് ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. നിരോധിത സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചതിനാലാണ് അധികൃതര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ട്;'സന്ദേശം' റിലീസ് ചെയ്തിട്ട് ഇന്നേക്ക് കാല്‍നൂറ്റാണ്ട്‌

ചരിത്രം കുറിച്ച് മന്ത്രി കെ.ടി ജലീൽ അയ്യപ്പ സന്നിധിയില്‍

ആരാണ് ടോം ജോസിന്റെ സുഹൃത്ത് അനീറ്റാ ജോസ്?; വിജിലന്‍സ് അന്വേഷണം നടത്തും

Read more topics: circular, crackers, ban, pooram,
English summary
circular for crackers banned pooram and temple ulsavam
topbanner

More News from this section

Subscribe by Email