Saturday November 17th, 2018 - 9:01:pm
topbanner

സിനിമ സീരിയല്‍ രംഗത്തെ ഡ്രൈവര്‍മാര്‍ പോലീസ് നിരീക്ഷണത്തില്‍

rajani
സിനിമ സീരിയല്‍ രംഗത്തെ ഡ്രൈവര്‍മാര്‍ പോലീസ് നിരീക്ഷണത്തില്‍

കൊച്ചി: സിനിമാരംഗത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലീസ് നീക്കം.ഷൂട്ടിംങ്ങ് സ്ഥലങ്ങളിലും മറ്റും ഉപയോഗിക്കുന്ന യൂണിറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മറ്റ് അസിസ്റ്റന്റ്മാര്‍, സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുന്നവര്‍ എന്നിവരുടെ പശ്ചാത്തലമാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്. സിനിമാരംഗത്ത് താരങ്ങള്‍ക്കുള്‍പ്പെടെ ക്വട്ടേഷന്‍ ബന്ധമുണ്ടോ എന്നതിനെ കുറിച്ചം അന്വേഷിക്കുന്നുണ്ട്.

നടിക്കെതിരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി കര്‍ക്കശമാക്കുന്നത്.സിനിമാരംഗത്തെയും സീരിയല്‍ രംഗത്തേയും പ്രൊഡ്യൂസര്‍മാര്‍, സംവിധായകര്‍ തുടങ്ങിയവരുടെയും വിവിധ സാങ്കേതിക വിദഗ്ദരുടെ സംഘടനകളുടെയും യോഗം വിളിച്ചു ചേര്‍ത്ത് പ്രത്യേകമാനദണ്ഡം കൊണ്ട് വരും.

ഡ്രൈവറായി നിയോഗിക്കുന്നതിന് മുന്‍പ് വ്യക്തമായി പശ്ചാത്തലം പരിശോധിച്ചിരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കും.പോലീസ് ക്ലിയറന്‍സില്ലാത്ത ഒരാളെയും ഡ്രൈവറായി തുടരാന്‍ അനുവദിക്കില്ല. നാഷണല്‍ ഹൈവേയില്‍ പോലീസ് നിരീക്ഷണം കാര്യക്ഷമമാക്കും.

സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി പ്രത്യേക പദ്ധതികള്‍ തന്നെ ഉടന്‍ പ്രഖ്യാപിക്കും. ഗുണ്ടകള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ക്കും തുടക്കമായിട്ടുണ്ട്.നടിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് സംഭവത്തില്‍ ഉള്‍പ്പെട്ടെ മൂന്ന് പേരെ പെട്ടന്ന് തന്നെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് പൊലീസിന് നേട്ടമായിട്ടുണ്ട്.

 

Read more topics: cinema, serial, filed, driver
English summary
cinema serial filed driver
topbanner

More News from this section

Subscribe by Email