Friday February 22nd, 2019 - 8:15:pm
topbanner

സിഐ പാവം ; ഒരു വര്‍ഷം മുമ്പ് ചിത്രീകരിച്ച ' പാട്ടുപാടിക്കല്‍' വീഡിയോ പുറത്തുവിട്ടത് സസ്‌പെന്‍ഷനിലായ പോലീസുകാരന്‍

suji
സിഐ പാവം ; ഒരു വര്‍ഷം മുമ്പ് ചിത്രീകരിച്ച ' പാട്ടുപാടിക്കല്‍' വീഡിയോ പുറത്തുവിട്ടത് സസ്‌പെന്‍ഷനിലായ പോലീസുകാരന്‍

സസ്‌പെന്‍ഷനിലായ ഒരു പോലീസുകാരന്‍ പക വീട്ടിയപ്പോള്‍ മലപ്പുറം സിഐ അലൈവിയ്ക്ക് ദേശീയ മാധ്യമങ്ങളില്‍ പോലും നാണക്കേടുണ്ടാക്കി.എന്നാല്‍ സംഭവം നടന്നത് ഒരു വര്‍ഷം മുമ്പാണ്.പൂവാല ശല്യത്തിന് പിടികൂടിയ പ്രതികളെ സ്റ്റേഷനില്‍ നിര്‍ത്തി മലപ്പുറം സിഐ അലൈവി പാട്ടുപാടിക്കുന്നതായി പറഞ്ഞാണ് വീഡിയോ പ്രചരിച്ചത്.എന്നാല്‍ ഇത് സസ്‌പെന്‍ഷന്‍ കിട്ടിയ മറ്റൊരു പോലീസുകാരന്റെ പ്രതികാരമായിരുന്നു.ഒരു വര്‍ഷം മുമ്പുള്ള വീഡിയോ തെറ്റായ വാര്‍ത്തയില്‍ പ്രചരിക്കുകയായിരുന്നു.

പോലീസിന് നാണക്കേടുണ്ടാക്കിയതോടെ വകുപ്പുതല അന്വേഷണം ആരംഭിച്ചിച്ചപ്പോഴാണ് സത്യം പുറത്തുവന്നത് .സിഐ നിരപാരാധിയെന്ന് പോലീസുകാര്‍ പറയുന്നു.
സംഭവമിങ്ങനെ ,ഒരു വര്‍ഷം മുമ്പ് പുലിമുരുകന്‍ റിലീസ് സമയത്ത് താനൂര്‍ പിവിഎസ് തിയറ്ററില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാക്കള്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമത്തിന് മുതിര്‍ന്നിരുന്നു.ഇവരെ കസ്റ്റഡിയില്‍ എത്തിക്കുകയായിരുന്നു.നിങ്ങള്‍ ഇവിടെ പാടി ആവേശം തീര്‍ത്തോളു എന്നുപറഞ്ഞപ്പോള്‍ മദ്യലഹരിയിലായ യുവാക്കള്‍ ഇവിടെ വച്ച് പാട്ടുപാടുകയായിരുന്നു.സോഷ്യല്‍മീഡിയയില്‍ ചീത്തവിളി കൂടിയതോടെ യഥാര്‍ത്ഥ സത്യം പുറത്തുവിട്ടിരിക്കുന്നത്.

Viral News

Read more topics: ci, video ,viral
English summary
ci alvai video was a revenge
topbanner

More News from this section

Subscribe by Email