Monday November 19th, 2018 - 3:04:pm
topbanner

വൈദികപരിശീലനത്തിന്റെ മറവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പീഢനം

NewsDesk
വൈദികപരിശീലനത്തിന്റെ മറവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പീഢനം

കുറവിലങ്ങാട് :പത്താംതരം പ്ലസ് ടൂ പരീക്ഷകളുടെ ഫലം വന്നാല്‍ കത്തോലിക്കസഭയിലെ വിവിധ രൂപതകള്‍ വൈദിക, സന്യാസിനി സമൂഹം വിദ്യാര്‍ത്ഥികളെ ദൈവവിളി ക്ലാസുകള്‍ നടത്തി വൈദികരാകുവാനും കന്യാസ്ത്രീയാകുവാനും തെരഞ്ഞെടുത്ത് കൊണ്ടുപോകുന്ന കുട്ടികളില്‍ വൈദികരാകാതെയും കന്യാസ്ത്രീ ആകാതെയും തിരിച്ചുപോരുവാന്‍ ആഗ്രഹിക്കുന്നവരുടെ സ്‌കൂള്‍സര്‍ട്ടിഫിക്കറ്റുകളും ടി.സി.യും തടഞ്ഞുവയ്ക്കുന്നതായി വ്യാപക പരാതി.

ടി.സി.യും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും തടഞ്ഞുവച്ച് വിദ്യാര്‍ത്ഥികളെ മാനസികമായി പീഡനം നടത്തുന്നതില്‍ മുന്‍പന്തിയില്‍ കേരളത്തിന് പുറത്തുള്ള വൈദിക സ്ഥാപനങ്ങളിലാണ്. വൈദിക വിദ്യാര്‍ത്ഥികളെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ പരിശീലന സ്ഥലത്തെ സാഹചര്യങ്ങളുമായി ചേരുവാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ തിരിച്ച് പോരാമെന്ന നിബന്ധനയാണ് മാതാപിതാക്കളുടെ മുമ്പില്‍ വയ്ക്കുന്നത്. എന്നാല്‍ അന്യ സംസ്ഥാനങ്ങളിലെ വൈദിക സെമിനാരികളില്‍ പഠനം ആരംഭിക്കുന്ന വിദ്യാര്‍ത്ഥികളെ കഠിനമായ പുറംജോലികളടക്കം ചെയ്യിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ പഠനം പൂര്‍ത്തീകരിച്ച് തിരിച്ച് അവധിപോകുമ്പോള്‍ ഉപരിപഠനത്തിനായി ആഗ്രഹിക്കുന്നവരുടെ ടി.സി.യും അനുബന്ധരേഖകളുമാണ് സെമിരി അധികൃതരും വിദ്യാഭ്യാസ സ്ഥാപനങ്ങളും തടഞ്ഞുവയ്ക്കുന്നത്. വൈദിക പരിശീലനകാലയളവിലെ പീഢനങ്ങളാണ് വിദ്യാര്‍ത്ഥികളെ വൈദിക പരിശീലനം പാതി വഴിയിലാക്കി ഉപേക്ഷിച്ചു പോരുവാന്‍ പ്രേരണയാകുന്നതെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. ടി.സി.യും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും തടഞ്ഞുവെക്കുന്ന ചില പരിശീലന സ്ഥാപനങ്ങള്‍ക്കെതിരെ മാതാപിതാക്കളും വിദ്യാര്‍ത്ഥികളും കോടതിയില്‍ കേസ് നല്‍കി നിയമ യുദ്ധം ആരംഭിച്ചിരിക്കുകയാണ്.

കത്തോലിക്കാ സഭയിലെ വിവിധ രൂപതകളുടെ കീഴിലാണ് പീഡനവും മറ്റും നടക്കുന്നതെങ്കിലും രൂപതാ അധികൃതര്‍ നിശബ്ദത പാലിക്കുകയാണെന്നാണ് പ്രധാന ആരോപണം. വൈദിക പരിശീലലം ഉപേക്ഷിച്ചു പോരുന്ന വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം മുടക്കുന്ന പ്രവര്‍ത്തനത്തിന് എതിരെ ാ നേതൃത്വം ഇടപെടണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും പ്രധാന ആവശ്യം. വൈദിക പരിശീലനത്തിനായി കൊണ്ടുപോകുമ്പോള്‍ മാതാപിതാക്കളുടെയും പ്രധാന ആവശ്യം. വൈദിക പരിശീലനത്തിനായി കൊണ്ടുപോകുമ്പോള്‍ മാതാപിതാക്കള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാതെ പീഡിപ്പിക്കുന്ന സെമിനാരി അധികൃതര്‍ക്ക് എതിരെ ബന്ധപ്പെട്ട സര്‍ക്കാര്‍ കേസ് എടുക്കണമെന്ന് ജനകീയ വേദി ആവശ്യപ്പെട്ടു.

പെണ്‍കുട്ടി പെരിയാറില്‍ ചാടി മരിച്ചത് പ്രണയനൈരാശ്യം മൂലം?

പരീക്ഷക്കെത്തിയ ഡിഗ്രി വിദ്യാര്‍ഥിനി ഹാളില്‍ പ്രസവിച്ചു

പരീക്ഷാ പേടിമൂലം ആത്മഹത്യ ചെയ്ത പെണ്‍കുട്ടിക്ക് എഴുതിയവയിലെല്ലാം എ പ്ലസ്

English summary
church priest training student harassment
topbanner

More News from this section

Subscribe by Email