Wednesday November 14th, 2018 - 10:16:am
topbanner

പള്ളി കമ്മറ്റി ചര്‍ച്ചയ്ക്കിടെ വികാരിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം

NewsDesk
പള്ളി കമ്മറ്റി ചര്‍ച്ചയ്ക്കിടെ വികാരിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം

മാവേലിക്കര: പള്ളിക്കുള്ളില്‍ കമ്മിറ്റി ചര്‍ച്ചയ്ക്കിടെ നടന്ന വാഗ്വാദത്തിനിടയില്‍ പള്ളിവികാരിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഇടവകാംഗവും പള്ളിക്കമ്മിറ്റിയംഗവുമായ വടക്കേമങ്കുഴി തുണ്ടില്‍തറയില്‍ സോണിവില്ലയില്‍ എസ് കെ തോമസ്(മോഹനന്‍ 56) ആണ് അറസ്റ്റിലായത്. തെക്കേക്കര കുറത്തികാട് ജറുശലേം മാര്‍ത്തോമ്മാ പളളി വികാരി റവ. രാജി ഈപ്പനെയാണ് ഇയാള്‍ കൊല്ലാന്‍ ശ്രമിച്ചത്.

കുപ്പിയില്‍ കൊണ്ടുവന്ന പെട്രോള്‍ വികാരിയുടെ ദേഹത്തേക്ക് ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു കമ്മിറ്റിയംഗം തടഞ്ഞതിനാല്‍ വികാരി രക്ഷപ്പെട്ടു.

പിടിയിലായയാള്‍ മുമ്പും ആരാധനാലയത്തില്‍ അക്രമം നടത്തിയിട്ടുണ്ട്. ഇയാള്‍ 18 വര്‍ഷം മുമ്പ് പോലീസുദ്യോഗസ്ഥരുടെ തലക്കടിച്ച കേസില്‍ പ്രതിയാണ്.

റിലയന്‍സ് 4ജി സേവനം ലഭിക്കാന്‍ എന്തൊക്കെ ചെയ്യണം ?

ജിഷയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ അശ്ലീല സന്ദേശം; കൗമാരക്കാര്‍ പിടിയില്‍ 

Read more topics: church, priest, mavelikara
English summary
church priest attacked in mavelikara
topbanner

More News from this section

Subscribe by Email