Wednesday September 26th, 2018 - 4:37:am
topbanner

പീഡനത്തിന് ഇരയായവര്‍ നുണച്ചികള്‍; പുരോഹിതന്‍മാരെ ഇരകളാക്കി പള്ളി മാസിക; കേരളത്തിലെ സഭകളെ പിടിച്ചുലയ്ക്കുന്ന ലൈംഗിക വിവാദം പീഡനമേയല്ല

suji
പീഡനത്തിന് ഇരയായവര്‍ നുണച്ചികള്‍; പുരോഹിതന്‍മാരെ ഇരകളാക്കി പള്ളി മാസിക; കേരളത്തിലെ സഭകളെ പിടിച്ചുലയ്ക്കുന്ന ലൈംഗിക വിവാദം പീഡനമേയല്ല

ദില്ലി: 'കൈയോടെ പിടിക്കപ്പെടുമ്പോള്‍ ആര്‍ക്കും പറയാന്‍ കഴിയുന്ന ഒരു അവകാശവാദമാണ് പീഡനം', കത്തോലിക്കാ സഭയുടെ ആഴ്ചപ്പതിപ്പില്‍ എഴുതപ്പെടുന്ന കോളത്തില്‍ ഈ വരി കണ്ടാല്‍ ഞെട്ടരുത്. കാരണം പള്ളിയുടെ മേലാളന്‍മാരെന്നും വിശുദ്ധരെന്നും കരുതിയ പുരോഹിതന്‍മാരും, ബിഷപ്പുമാരും സ്ത്രീകളെ പീഡിപ്പിച്ച കേസുകളില്‍ ചെന്നുപെടുമ്പോള്‍ പിന്തുണ അറിയിക്കാന്‍ ഇതിലും നല്ലൊരു ന്യായീകരണം വേറെ കാണില്ല. ഇന്ത്യന്‍ കറന്റ്‌സില്‍ എജെ ഫിലിപ്പ് എഴുതുന്ന കോളത്തിലാണ് ഞെട്ടിക്കുന്ന വളച്ചൊടിക്കല്‍ ന്യായീകരണങ്ങള്‍.

കേരളത്തിലെ സഭകളെ പിടിച്ചുലയ്ക്കുന്ന രണ്ട് ലൈംഗിക പീഡനക്കേസുകളിലും തുടര്‍ച്ചയായ പീഡനം നടന്നിട്ടില്ലെന്നാണ് ഫിലിപ്പ് എഴുതുന്നത്. വില്ലന്‍മാര്‍ ഇരകളാകുമ്പോള്‍ എന്ന തലക്കെട്ടോടെയാണ് കുറ്റാരോപിതരായ ബിഷപ്പിനെയും, പുരോഹിതന്‍മാരെയും വെള്ളപൂശാനുള്ള ശ്രമം. ഒരു പുരോഹിതന്‍ നല്ലൊരു കൗണ്‍സിലറും മാന്യനുമാണെന്നും ഫിലിപ്പ് എഴുതുന്നു.

ഒരു സ്‌കൂള്‍ അധ്യാപികയാണ് നാല് ഓര്‍ത്തഡോക്‌സ് പുരോഹിതര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നല്‍കിയത്. വിവാഹത്തിന് മുന്‍പ് ഒരു പുരോഹിതനുമായുള്ള ബന്ധം കുമ്പസാരിച്ചതിന്റെ പേരിലായിരുന്നു ഈ പീഡനങ്ങള്‍. എന്നാല്‍ ഇത്രയൊക്കെ സംഭവിച്ചിട്ട് ഇര മാതാപിതാക്കളെ എന്ത് കൊണ്ട് അറിയിച്ചെന്നാണ് എഴുത്തുകാരന്റെ ചോദ്യം.

ഓര്‍ത്തഡോക്‌സ് സഭയില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ കുമ്പസാരിക്കണം. കുമ്പസാരം കേട്ട പുരോഹിതന്‍ പീഡിപ്പിക്കുകയും ഇവര്‍ ഇത് തുടരുകയും ചെയ്‌തെന്നാണ് ലേഖനം പരിഹസിക്കുന്നത്. ഭര്‍ത്താവ് ക്രെഡിറ്റ് കാര്‍ഡ് പിടിച്ചപ്പോഴാണ് ഈ നുണകള്‍ പുറത്തവന്നതെന്നും ലേഖകന്‍ തുടരുന്നു.

മതര്‍ സുപ്പീരിയര്‍ സ്ഥാനത്ത് നിന്നും നീക്കിയതിന്റെ രോഷത്തിലാണ് കന്യാസ്ത്രീ റോമന്‍ കാത്തലിക് സഭയിലെ ബിഷപ്പിനെതിരെ പീഡന ആരോപണം ഉന്നയിച്ചതെന്നും ലേഖകന്‍ ആരോപിക്കുന്നു. ഇത്രയും നല്ല സ്ഥാനത്ത് ഇരുന്ന ഒരാളെ 13 തവണ പീഡിപ്പിക്കാന്‍ കഴിയുമോ. ഒന്നും രണ്ടും മൂന്നും പീഡനം നടക്കുമ്പോള്‍ ഇവര്‍ പരാതി നല്‍കാതിരുന്നത് എന്ത് കൊണ്ടാണ്. ബിഷപ്പ് പീഡിപ്പിച്ചിരുന്നെങ്കില്‍ കന്യസ്ത്രീക്കെതിരെ നടപടി സ്വീകരിക്കാന്‍ ധൈര്യം കാണിക്കില്ലായിരുന്നെന്നും ലേഖകന്‍ കണ്ടെത്തുന്നു.

ഓര്‍ത്തഡോക്‌സ് സഭയിലെ മറ്റൊരു പുരോഹിതനെതിരെ 39കാരി ലൈംഗിക ചൂഷണം നടത്തിയെന്ന പരാതി നല്‍കിയ സമയത്താണ് പള്ളി മാസിക പീഡകരെ മാന്യന്‍മാരാക്കിയത്.

 

English summary
church magazine calls rape victims liars accused priests victims
topbanner

More News from this section

Subscribe by Email