Friday December 14th, 2018 - 10:39:pm
topbanner

പീഡനത്തിനിരയായ കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്റര്‍ ലൂസിക്ക് സഭയുടെ വിലക്ക്

NewsDesk
പീഡനത്തിനിരയായ കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്റര്‍ ലൂസിക്ക് സഭയുടെ വിലക്ക്

കല്‍പ്പറ്റ: പീഡനത്തിനിരയായ കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്റര്‍ക്കെതിരെ സഭയുടെ പ്രതികാര നടപടി. മാനന്തവാടി സീറോ മലബാര്‍ രൂപതയിലെ കാരയ്ക്കാമല മഠം അന്തേവാസിയും ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗവുമായ സിസ്റ്റര്‍ ലൂസിക്കെതിരെയാണ് നടപടിയെടുത്തത്.

വേദപാഠ അധ്യാപനം, വിശുദ്ധ കുര്‍ബാന നല്‍കല്‍ എന്നിവയില്‍ നിന്നാണ് വിലക്കിയതായി മദര്‍ സുപ്പീരിയര്‍ അറിയിച്ചെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ സിസ്റ്റര്‍ പങ്കെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടിയെന്ന് സിസ്റ്റര്‍ ആരോപിച്ചു.

കന്യാസ്ത്രീകളുടെ സമരം അവസാനിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് എറണാകുളത്തുനിന്ന് സിസ്റ്റര്‍ ലൂസി മഠത്തിലെത്തിയത്. കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചുകൊണ്ട് സിസ്റ്റര്‍ ലൂസി മാധ്യമങ്ങളോടു പ്രതികരിക്കുകയും ചെയ്തിരുന്നു,

English summary
church action against sister lucy kalappura after support nun strike
topbanner

More News from this section

Subscribe by Email