Wednesday November 14th, 2018 - 7:05:am
topbanner

കുമളിയില്‍ കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി

Jikku Joseph
കുമളിയില്‍ കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: ആനക്കുഴി പുതുവലില്‍നിന്ന് ഇന്നലെ കാണാതായ രണ്ടു കുട്ടികളെ വീടിനു സമീപത്തെ പടുതക്കുളത്തില്‍ കണ്ടെത്തി. അനീഷ് - ഇസക്കിയമ്മ ദമ്പതികളുടെ മക്കളായ അഭിജിത്ത് (എട്ട്), സഹോദരി ലക്ഷ്മി (ആറ്) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കു ശേഷമാണു കുട്ടികളെ കാണാതായത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കാണാതായെന്നാണ് കുടുംബം പോലീസിന് നല്‍കിയ പരാതി. തുടര്‍ന്ന് നട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കുളത്തിലേക്കിറങ്ങിയതാകാമെന്നാണ് കരുതുന്നത്. ദുരൂഹതകളില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Read more topics: children, drowned, kumily
English summary
children drowned at kumily
topbanner

More News from this section

Subscribe by Email