Sunday February 17th, 2019 - 1:21:am
topbanner

ഷിഗല്ലെ ബാക്ടീരിയ മൂലം വയറിളക്കം ബാധിച്ച കുട്ടി മരിച്ചു; സഹോദരന്‍ ചികിത്സയില്‍

NewsDesk
ഷിഗല്ലെ ബാക്ടീരിയ മൂലം വയറിളക്കം ബാധിച്ച കുട്ടി മരിച്ചു; സഹോദരന്‍ ചികിത്സയില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഷിഗല്ലെ ബാക്ടീരിയ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. അടിവാരം തേക്കില്‍ ഹര്‍ഷാദിന്റെ മകന്‍ രണ്ട് വയസുകാരന്‍ സിയാന്‍ ആണ് മരിച്ചത്.

കുട്ടിയുടെ ഇരട്ട സഹോദരനും ചികിത്സയിലാണ്. കുടലിനെ ബാധിക്കുന്ന ബാക്ടീരിയ ആണ് ഷിഗല്ലെ. സംഭവത്തില്‍ മെഡിക്കല്‍ സംഘം സ്ഥലം സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഈ വര്‍ഷം ഇതുവരെ കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. 2016ല്‍ ഷിഗെല്ല ബാധിച്ച് നാല് കുട്ടികള്‍ മരിച്ചിരുന്നു. രോഗബാധ സംശയിക്കുന്ന പ്രദേശത്തുള്ളവര്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Viral News

English summary
child dies after shigella bacteria disease in kozhikode
topbanner

More News from this section

Subscribe by Email