Sunday August 18th, 2019 - 10:25:am
topbanner
topbanner

മംഗലാപുരത്തു നിന്നും കൊച്ചിയിലെത്തിച്ച കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയായി

RA
മംഗലാപുരത്തു നിന്നും കൊച്ചിയിലെത്തിച്ച കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയായി

കൊച്ചി: മം​ഗലാപുരത്തു നിന്നും അടിയന്തര ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ പൂർത്തിയായി. ആറ് മണിക്കൂർകാണ്ടാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. രാവിലെ ഒൻപതുമണിയോടെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.

കാര്‍ഡിയോ പള്‍മിനറി ബൈപാസിലൂടെയാണ് കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ ചെയ്തത്. തീരെ കുഞ്ഞായതിനാല്‍ വളരെ സൂക്ഷ്മതയോടെ, അവധാനതയോടെ ചെയ്യേണ്ട ശസ്ത്രക്രിയയാണ് നടത്തേണ്ടിയിരുന്നത്. അതിനാലാണ് ശസ്ത്രക്രിയ ഏഴ് മണിക്കൂര്‍ നീണ്ടതും. കുഞ്ഞിന്‍റെ ഹൃദയം സങ്കോചിച്ചിരുന്നു. ഇത് ശരിയാക്കി. മാത്രമല്ല, ഹൃദയത്തിലെ ദ്വാരം ശരിയാക്കുകയും ചെയ്തു. ഹൃദയത്തിലെ മഹാധമനിയുടെ കേടുപാടുകള്‍ തിരുത്തുകയും ചെയ്തിട്ടുണ്ട്.

അടുത്ത 48 മണിക്കൂര്‍ നിര്‍ണായക സമയമായാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. കാര്‍ഡിയോ പള്‍മിനറി ബൈപ്പാസില്‍ നിന്നും ഭേദപ്പെടാനുള്ള സമയം മുഴുവന്‍ കുഞ്ഞ് ഐസിയുവില്‍ ആയിരിക്കും. കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കുകയാണെന്നും ആശുപത്രി പുറത്തു വിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ഹൃദയ ശസ്‌ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സ് ഏപ്രില്‍ 16-നാണ് സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന് അമൃത ആശുപത്രിയിലെത്തിച്ചത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് മംഗലാപുരത്ത് നിന്നും പുറപ്പെട്ട ആംബുലൻസ് വൈകീട്ടോടെ അമൃതയിലെത്തി. കുഞ്ഞുമായി എത്തുന്ന ആംബുലൻസിന് വഴിയൊരുക്കണമെന്നഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

Read more topics: child, amirtha hospital, surgery
English summary
child amirtha hospital surgery sucess
topbanner

More News from this section

Subscribe by Email