Thursday September 20th, 2018 - 2:09:am
topbanner
Breaking News

മുഖ്യമന്ത്രി ഒരുദിവസം നേരത്തെ അമേരിക്കയിലേക്ക് പോയി

NewsDesk
മുഖ്യമന്ത്രി ഒരുദിവസം നേരത്തെ അമേരിക്കയിലേക്ക് പോയി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. നേരത്തെ നിശ്ചയിച്ചതിലും ഒരുദിവസം നേരത്തെയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. തിങ്കളാഴ്ച പോകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നല്‍, ഞായറാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തുനിന്നുള്ള വിമാനത്തില്‍ മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു.

മുഖ്യമന്ത്രി പോകുമ്പോള്‍ മന്ത്രി ഇ പി ജയരാജന്‍ മന്ത്രിസഭാ യോഗം നയിക്കും. അതേസമയം, മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും ഔദ്യോഗികമായി നല്‍കില്ല. ദുരിതാശ്വാസ ധന സമാഹരണം അടക്കമുള്ള പരിപാടികളുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ ചുമതലയുള്ള ജില്ലകളിലായതിനാല്‍ ഈ ആഴ്ച മന്ത്രിസഭാ യോഗം ചേരില്ല. ചികിത്സയിലാണെങ്കിലും ഇ ഫയല്‍ സംവിധാനം ഉപയോഗിച്ച് അമേരിക്കയിലിരുന്നു മുഖ്യമന്ത്രി ഫയലുകള്‍ ഒപ്പിടും.

ചികിത്സയ്ക്കുശേഷം 17 ന് മുഖ്യമന്ത്രി തിരിച്ചെത്തും. ശനിയാഴ്ച ഗവര്‍ണറെ കണ്ട് അമേരിക്കയിലേക്ക് പോകുന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചു .

English summary
chief minister pinarayi vijayan leaves to US
topbanner

More News from this section

Subscribe by Email