Wednesday February 20th, 2019 - 2:49:am
topbanner

മുഖ്യമന്ത്രിക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍

suvitha
മുഖ്യമന്ത്രിക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിരണ്ട് വയസ്. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്‍റെ ഒന്നാം വാര്‍ഷികത്തിന്‍റെ തലേന്നാണ് പിണറായിയുടെ പിറന്നാള്‍ ദിനം വരുന്നത്. കഴിഞ്ഞ വർഷമാണ് മുഖ്യമന്ത്രി ഇത് വരെ  പുറത്ത് പറയാത്ത ആ രഹസ്യം വെളിപ്പെടുത്തിയത്.

തന്നെ പാർട്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തപ്പോൾ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ധേഹം തന്റെ പിറന്നാൾ ദിവസവും തുറന്ന് പറയുന്നത്. നിയമസഭ നടക്കുന്നതിനാല്‍ സഭയില്‍ തന്നെയാകും പിണറായി കൂടുതല്‍ സമയവും ഉണ്ടാവുക.

ഉച്ചക്ക് ക്ലീഫ്ഹൈസിലെത്തി കുടുംബത്തോടെപ്പം ഭക്ഷണം കഴിക്കും. അതിനപ്പുറം ആഘോഷങ്ങളുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Viral News

Read more topics: keralam, pinarayi vijayan, birthday
English summary
Chief Minister is today seventy two birthday
topbanner

More News from this section

Subscribe by Email