Monday May 27th, 2019 - 6:58:pm
topbanner
topbanner

രോഗിയുടെ സാമ്പത്തികം നോക്കി ചികിത്സ നൽകുന്ന സ്വകാര്യ ആശുപത്രികളുടെ മനോഭാവത്തിൽ മാറ്റം വരുത്താന്‍ സഹകരണ ആശുപത്രികള്‍ അനിവാര്യം : മുഖ്യമന്ത്രി പിണറായി വിജയന്‍

princy
രോഗിയുടെ സാമ്പത്തികം നോക്കി ചികിത്സ നൽകുന്ന സ്വകാര്യ ആശുപത്രികളുടെ മനോഭാവത്തിൽ  മാറ്റം വരുത്താന്‍ സഹകരണ ആശുപത്രികള്‍ അനിവാര്യം :  മുഖ്യമന്ത്രി പിണറായി വിജയന്‍

മലപ്പുറം:രോഗിയുടെ രോഗവിവരം പരിശോധിക്കുന്നതിന് പകരം അവരുടെ സാമ്പത്തിക നില പരിശോധിക്കുന്ന സ്വകാര്യ ആശുപത്രികളുടെ നിലകള്‍ക്ക് മാറ്റം വരുത്താന്‍ സഹകരണ ആശുപത്രികള്‍ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരൂര്‍ ആലത്തിയൂരിലെ ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണ ആശുപത്രിയുടെയും റിസര്‍ച്ച് സെന്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളോടൊപ്പം ഇഴകിച്ചേര്‍ന്ന് ജീവിച്ച രാഷ്ട്രീയ നേതാവായ ഇമ്പിച്ചിബാവക്ക് ഏറ്റവും ഉചിതമായ സ്മാരകമാണ് ഈ സഹകരണ ആശുപത്രിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏത് സ്ഥാനത്തിരുന്നാലും ജനകീയ മുഖവുമായി ഒരു ഇമ്പിച്ചിബാവ ടച്ച് നിലനിര്‍ത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും രോഗ പ്രതിരോധ രംഗത്ത് കൂടുതല്‍ ശ്രദ്ധാലുക്കളാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മാലിന്യനിര്‍മാര്‍ജനം ഗൗരവമായി കാണണമെന്നും ജലജന്യരോഗങ്ങള്‍ പകരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് തണല്‍ വൃക്ഷത്തൈ നട്ടു.

embhichi bava

ജനങ്ങളില്‍ നിന്ന് സ്വീകരിക്കുകയും ജനങ്ങള്‍ക്ക് തന്നെ തിരിച്ച് കൊടുക്കയും ചെയ്യുന്നവയാണ് സഹകരണ പ്രസ്ഥാനങ്ങളെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ആശുപത്രിയുടെ വാര്‍ഡ് സ്പോണ്‍സറിങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം.ആരോഗ്യ മേഖലയില്‍ ജില്ലയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് റിസര്‍ച്ച് സെന്ററിന്റെയും കാഷ്വാലിറ്റി ബ്ലോക്കിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളോടൊപ്പം ഇടത്തരക്കാര്‍ക്ക് താങ്ങാനാവുന്ന തരത്തില്‍ ചികിത്സ ലഭ്യമാക്കുന്ന സഹകരണ പ്രസ്ഥാനങ്ങളും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.പ്രദേശത്തുകാരുടെ മാത്രമല്ല തന്റെ കൂടി സ്വപ്ന സാക്ഷാത്കാരമാണ് ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയെന്ന് മുന്‍ ചെയര്‍മാന്‍ കൂടിയായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. ആശുപത്രിയിലെ ഡിജിറ്റല്‍ പണമിടപടുകളുടെ ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു. ഇമ്പിച്ചിബാവയുടെ പത്നി ഫാത്തിമ ഇമ്പിച്ചിബാവ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

യു.എല്‍.സി.സി.എസ് പ്രസിഡന്റ് രമേശന്‍ പാലേരി, ഓസ് ആര്‍ക്കിടെക്ട് മിനി ഗോപിനാഥ്, ഹെന്‍ട്രി ആന്റ് ഫാരഡ് എം.ഡി ഹെന്‍ട്രി ജേക്കബ്, എ.ബി.എസ് എം.ഡി ഷിജിത്ത്, ഊരാളുങ്കല്‍ കോണ്‍ട്രാക്ടര്‍ പപ്പന്‍, ഇമ്പിച്ചിബാവ പ്രതിമയുടെ ശില്‍പ്പി ചിത്രന്‍ എന്നിവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ ആദരിച്ചു. നവ കേരള സൃഷ്ടിക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഹനുമാന്‍ കാവ് ദേവസ്വം, ബാര്‍ബര്‍ അസോസിയേഷന്‍, ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണ ആശുപത്രി ജീവനക്കാര്‍, സഫ്തര്‍ ഹാഷ്മി വാട്ട്സ് ആപ്പ് കൂട്ടായ്മ, പൊന്നാനി സര്‍വ്വീസ് സഹകരണബാങ്കിന്റെയും ജീവനക്കാരുടെയും ചെക്കുകള്‍ എന്നിവ ചടങ്ങില്‍ മുഖ്യമന്ത്രി നേരിട്ട് ഏറ്റുവാങ്ങി.

ആലത്തിയൂര്‍-ചമ്രവട്ടം പാതയില്‍ എട്ട് ഏക്കറോളം വരുന്ന സഥലത്ത് 75000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് നൂറോളും കിടക്കകള്‍ ഉള്‍പ്പടെ ആശുപത്രിയില്‍ അത്യാധുനിക സൗകര്യത്തോടെ ആശുപത്രി സമുച്ചയം പണികഴിപ്പിച്ചിരിക്കുന്നത്. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഐ.സി.യു, ഓപ്പറേഷന്‍ തിയേറ്റര്‍ തുടങ്ങിയ സൗകര്യങ്ങളും ആശുപത്രിയിൽ ലഭ്യമാണ്.

English summary
chief minister inaugurated Embhichi Bava memorial hospital tirur
topbanner

More News from this section

Subscribe by Email