Wednesday September 26th, 2018 - 9:14:am
topbanner

മനഃസാക്ഷിക്ക് ശരിയായ കാര്യങ്ങള്‍ മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്ന് ചീഫ് ജസ്റ്റിസ്

rajani v
മനഃസാക്ഷിക്ക് ശരിയായ കാര്യങ്ങള്‍ മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്ന് ചീഫ് ജസ്റ്റിസ്

കൊച്ചി: ജസ്റ്റിസ് കെമാല്‍ പാഷയുടെ വിമര്‍ഷനത്തിന് പരോക്ഷ മറുപടിയുമായി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്. ചീഫ് ജസ്റ്റിസായിരുന്ന കാലഘട്ടത്തില്‍ മനസ്സാക്ഷിക്കൊത്തു മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. ആ ബോധ്യത്തോടെയാണു പടിയിറങ്ങുന്നത്.

ഹൈക്കോടതി ജഡ്ജിയായതും ചീഫ് ജസ്റ്റിസായതുമെല്ലാം അപ്രതീക്ഷിതമായാണെന്നും അദ്ദേഹം ഹൈക്കോടതി ജീവനക്കാരുടെ സംഘടനയായ സമന്വയ സംഘടിപ്പിച്ച പരിപാടിയില്‍ പറഞ്ഞു.അതേ സമയം കമാല്‍പാഷക്കെതിരെ ജഡ്ജി ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും രംഗത്തെത്തി. ഹൈക്കോടതി എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് കളയുന്നത് അല്പന്മാരായ ജഡ്ജിമാരാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നെ ഞാനാക്കിയ ഹൈക്കോടതിക്ക് ഞാന്‍ ഒരു കേടും വരുത്തില്ല. മഹാന്മാരായ ജഡ്ജിമാര്‍ ഇരുന്ന ഈ സ്ഥാപത്തില്‍ ചില അല്‍പ്പന്മാരായ ജഡ്ജിമാര്‍ കോടതിയുടെ പേര് കളയുന്നുവെന്നും കൂടുതല്‍ കാര്യങ്ങള്‍ തിങ്കഴാള്ചയിലെ യാത്ര അയപ്പ് ചടങ്ങില്‍ വെച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ സാന്നിദ്ധ്യത്തിലായിരുന്നു വിമര്‍ശനം.

 

Read more topics: chief justice, answer, kemal pasha
English summary
chief justice answer kemal pasha
topbanner

More News from this section

Subscribe by Email