Monday April 22nd, 2019 - 5:58:pm
topbanner
topbanner

കോഴി നികുതി വെട്ടിപ്പ് കേസില്‍ മാണിക്കെതിരെ എഫ്‌ഐആര്‍

rajani
കോഴി നികുതി വെട്ടിപ്പ് കേസില്‍ മാണിക്കെതിരെ എഫ്‌ഐആര്‍

കൊച്ചി: ബാര്‍ക്കോഴ കേസിന് പിന്നാലെ കോഴി നികുതി വെട്ടിപ്പ് കേസിലും മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മാണിക്കെതിരേ വിജിലന്‍സാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കേസിന്റെ പ്രാഥമിക വിവര റിപ്പോര്‍ട്ട് അന്വേഷണ സംഘം സമര്‍പ്പിച്ചു.

വന്‍കിട കോഴിക്കച്ചവടക്കാര്‍ക്ക് നികുതിയിളവ് നല്‍കിയതിന്റെ പേരില്‍ സംസ്ഥാന ഖജനാവിന് 200 കോടി രൂപയുടെ നഷ്ടമുണ്ടായെന്നതാണ് പരാതി. കേരള കോണ്‍ഗ്രസ്-എം മുന്‍ നേതാവ് നോബിള്‍ മാത്യൂവായിരുന്നു കേസിലെ പരാതിക്കാരന്‍.

പരാതി പരിശോധിച്ച വിജിലന്‍സ് പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് കണ്ടെത്തിയതോടെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

പ്രണയാഭ്യര്‍ഥന നിരസിച്ച എഞ്ചി. വിദ്യാര്‍ഥിനിയെ ക്ലാസില്‍ കയറി തലയ്ക്കടിച്ചുകൊന്നു

'കുട്ടിപ്പട്ടാളത്തിൽ': കുട്ടികളോട് അശ്ലീല ചോദ്യങ്ങൾ: അവതാരകയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മീഷനും

പെണ്‍വാണിഭം: ദമ്പതികള്‍ നശിപ്പിച്ചത് 5000 പെണ്‍കുട്ടികളെ

 

Read more topics: chicken, tax, case, FIR
English summary
chicken tax case FIR
topbanner

More News from this section

Subscribe by Email