Tuesday December 11th, 2018 - 11:08:am
topbanner

കോഴിയിറച്ചിയുടെ വില 103 രൂപയില്‍ നിന്ന് 87 രൂപയായി കുറച്ചെന്ന് തോമസ് ഐസക്

rajani v
കോഴിയിറച്ചിയുടെ വില 103 രൂപയില്‍ നിന്ന് 87 രൂപയായി കുറച്ചെന്ന് തോമസ് ഐസക്

തിരുവനന്തപുരം : ജിഎസ്ടി നിലവില്‍ വന്നതോടെ കോഴിയിറച്ചിയുടെ വില 103 രൂപയില്‍ നിന്ന് 87 രൂപയായി കുറഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.നിലവില്‍ 103 രൂപയില്‍ വില്‍ക്കുന്ന കോഴിക്ക് 14 % മാണ് നികുതി.

ഈ നികുതി പിന്‍വലിച്ചതോടെ കോഴിയുടെ വില 87 രൂപയായി കുറഞ്ഞെന്നും തോമസ് ഐസക്ക് പത്രസമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ച്ചയോടെ 87 രൂപയ്ക്ക് കോഴിയിറച്ചി വില്‍ക്കണമെന്നും മന്ത്രി വ്യാപാരികളോട് ആവശ്യപ്പെട്ടു.

'ജിഎസ്ടിയുടെ മറവില്‍ കൊള്ളലാഭമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല. ഇത്തരത്തില്‍ ഉയര്‍ന്ന വിലയില്‍ വില്‍ക്കുന്ന സാഹചര്യം വന്നാല്‍ പൗര ബോധമുള്ള ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഇടപെടണമെന്നും' തോമസ് ഐസക്ക് ആഹ്വാനം ചെയ്തു.

 

 

Read more topics: chicken, price, decrease, monday
English summary
chicken price decrease monday
topbanner

More News from this section

Subscribe by Email