topbanner
Saturday November 25th, 2017 - 4:33:pm
topbanner
Breaking News

എം.എം.മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവിയ്ക്ക് ചെന്നിത്തലയുടെ കത്ത്

rajani
എം.എം.മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവിയ്ക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: പെമ്ബിളൈ ഒരുമൈയ്‌ക്കെതിരെ പ്രസ്താവന നടത്തിയ മന്ത്രി എം.എം.മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്തു നല്‍കി. കഴിഞ്ഞ 23ന് ഇടുക്കിയിലെ അടിമാലിയില്‍ വച്ച് പെമ്പിളൈ ഒരുമൈ നടത്തിയ സമരത്തെ കുറിച്ച് അശ്‌ളീല ധ്വനിയുള്ളതും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

മണി നടത്തിയ അപകീര്‍ത്തികരവും, ലൈംഗിക ചുവയുള്ളതുമായ പരാമര്‍ശങ്ങള്‍ക്കെതിരെ കേരളാ പൊലീസ് ആക്ടിലെയും ഇന്ത്യന്‍ പീനല്‍ കോഡിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

 

English summary
chennithala letter to lokanath behara
topbanner topbanner

More News from this section

Subscribe by Email