Wednesday January 16th, 2019 - 5:07:am
topbanner

മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് ചെന്നിത്തല

rajani v
മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനെ വിമര്‍ശിച്ച മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. അധികാരത്തിന്റെ ഹുങ്കില്‍ മുഖ്യമന്ത്രി പലതും മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശ കമ്മീഷന്‍ കമ്മീഷന്റെ പണി തന്നെയാണ് ചെയ്തിരിക്കുന്നത്. ആഭ്യന്തരവകുപ്പിന്റെ പിടിപ്പു കേടുകൊണ്ടാണ് സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചുണ്ടാവുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

English summary
chennithala critized pinarayi vijayan sreejith issue
topbanner

More News from this section

Subscribe by Email