Friday November 16th, 2018 - 5:18:pm
topbanner

പിണറായി സര്‍ക്കാർ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നത് ഇങ്ങനെയോയെന്ന് ചെന്നിത്തല

RA
പിണറായി സര്‍ക്കാർ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നത് ഇങ്ങനെയോയെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്ത്രീസുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാരിന് സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ അല്പവും കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പെരുമ്പാവൂരില്‍ സ്വന്തം വീട്ടില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പട്ടാപ്പകല്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മനുഷ്യമനസ്സാക്ഷിയെ നടുക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

പെരുമ്പാവൂരില്‍ തന്നെ ജിഷ എന്ന പെണ്‍കുട്ടി മുമ്പ് ക്രൂരമായി കൊല ചെയ്യപ്പെട്ടപ്പോള്‍ എല്ലാ സാമാന്യ മര്യാദയും കാറ്റില്‍പ്പറത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും തിരഞ്ഞെടുപ്പില്‍ വോട്ട് തട്ടുന്നതിന് ആ കൊലപാതകം ദുരുപയോഗപ്പെടുത്തുകയും ചെയ്തവരാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്.

കാസര്‍കോട് രാത്രിയില്‍ മോഷ്ടാക്കള്‍ വീട്ടില്‍ കയറി റിട്ടയേര്‍ഡ് അദ്ധ്യാപികയെ കൊലപ്പെടുത്തിയത് അടുത്ത കാലത്താണ്. കൊച്ചിയില്‍മോഷ്ടാക്കള്‍ രാത്രിയില്‍ വീടുകള്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയതിന്റെ പരമ്ബര തന്നെ ഉണ്ടായി. സംസ്ഥാനത്ത് സത്രീകള്‍ക്കെന്നല്ല ആര്‍ക്കും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ് വന്നിരിക്കുന്നത്. വീടുകള്‍പോലും സുരക്ഷിതമല്ലെന്ന് വന്നിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
chennithala critized pinarayi govt women security
topbanner

More News from this section

Subscribe by Email