Wednesday September 19th, 2018 - 3:02:am
topbanner
Breaking News

പോലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചെന്നിത്തല

rajani v
പോലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ക്യാമ്പ് ഫോളോവേഴ്സ് എന്ന പേരില്‍ ജോലിക്കെടുത്ത് പോലീസുകാരെ കൊണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ അടിമപ്പണി ചെയ്യിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ക്യാമ്പ് ഫോളോവേഴ്സിനെ കൊണ്ട് വീട്ടുപണി ചെയ്യിക്കുക, വസ്ത്രം അലക്കിപ്പിക്കുക, വളര്‍ത്ത് പട്ടികളെ കുളിപ്പിക്കുക എന്നിങ്ങനെയൊക്കെയാണ് ചെയ്യിക്കുന്നത്. ക്യാമ്പ് ഫോളോവേഴ്സിനെ ഇങ്ങനെ ദുരുപയോഗം ചെയ്യിക്കുന്നു. അവര്‍ പ്രതികരിച്ചാല്‍ പിരിച്ച് വിടുമെന്ന ഭീഷണിയും പതിവാണ്.

ഇങ്ങനെ അടിമപ്പണി ചെയ്യിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കണമെന്നും തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടു.

ഉന്നത ഉദ്യോഗസ്ഥരുടെ വസതിയില്‍ വീട്ടുപണിക്കായി ഇവരെ ഉപയോഗിക്കില്ലെന്ന് കഴിഞ്ഞ മാര്‍ച്ച് 21 ന് മുഖ്യമന്ത്രി സഭയില്‍ ചോദ്യത്തിന് ഉത്തരമായി പറഞ്ഞതാണ്. സഭയെയും പൊതുജനത്തെയും മുഖ്യമന്ത്രി വിഡ്ഢികളാക്കിയെന്നും മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read more topics: chennithala, critized, pinarayi
English summary
chennithala critized pinarayi camfollwers police issue
topbanner

More News from this section

Subscribe by Email