Monday November 19th, 2018 - 2:53:pm
topbanner

ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ പിണറായി വിജയന് ചൊവ്വയിലേക്ക് പോകേണ്ടിവരുമെന്ന് രമേശ് ചെന്നിത്തല

suji
ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ പിണറായി വിജയന് ചൊവ്വയിലേക്ക് പോകേണ്ടിവരുമെന്ന് രമേശ് ചെന്നിത്തല

ശബരിമലയില്‍ യുവതികളെ കയറ്റാതിരിക്കുന്നത് വ്യക്തമാക്കുന്നത് കേരളത്തിന്റെ മനസാണ്. കാര്യങ്ങള്‍ ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ പിണറായി വിജയന് ചൊവ്വയിലേക്ക് പോകേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.സ്ത്രീകള്‍ ചൊവ്വയിലേക്ക് പോകുന്ന കാലത്താണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെച്ചൊല്ലി ചിലര്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

99 ശതമാനം വിശ്വാസികളും ശബരിമലയിലെ സ്ത്രീ പ്രവേശത്തിന് എതിരാണ്. അത് മനസിലാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഏത് മതവിഭാഗമാണെങ്കിലും അവരുടെ വിശ്വാസങ്ങള്‍ വ്രണപ്പെടുത്തുന്ന നടപടികള്‍ ശരിയല്ല എന്നതാണ് തങ്ങളുടെ നിലപാട്. സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി ശരിയല്ല, എന്നാല്‍ ജഡ്ജിമാരെ വിമര്‍ശിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 ബി അനുസരിച്ച് ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ നിലവിലെ സുപ്രീം കോടതി വിധി മറികടക്കാനാകൂ. ഇതിന് മുന്‍കൈ എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താത്തത് എന്തുകൊണ്ടാണന്നും ചെന്നിത്തല ചോദിച്ചു.

 

Read more topics: chennithala, pinarayi vijayan
English summary
chennithala criticize pinarayi vijayan
topbanner

More News from this section

Subscribe by Email