Friday September 21st, 2018 - 11:18:pm
topbanner

ചെങ്ങന്നൂരിൽ ചെങ്കൊടി പാറിച്ച് സജി ചെറിയാൻ

NewsDesk
ചെങ്ങന്നൂരിൽ ചെങ്കൊടി പാറിച്ച് സജി ചെറിയാൻ

ആലപ്പുഴ: ചെങ്ങന്നൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാന് ചരിത്ര വിജയം. 20956 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച സജി മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് കരസ്ഥമാക്കിയത്. യു.ഡി.എഫ് സ്ഥാനാർഥി ഡി.വിജയകുമാർ 463 47 വോട്ടും എൻ ഡി എ സ്ഥാനാർത്ഥി പി എസ് ശ്രീധരൻപിള്ള 35270 വോട്ടും നേടി.

2006ൽ സജി ചെറിയാൻ ചെങ്ങന്നൂരിൽ നിന്നു മത്സരിച്ചിരുന്നു. എന്നാൽ അയ്യായിരത്തിലധികം വോട്ടുകൾക്ക് യുഡിഎഫിലെ പി.സി. വിഷ്ണുനാഥിനോടു പരാജയപ്പെട്ടു. നേരത്തെ സി പിഎം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു സജി ചെറിയാൻ. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം, സിഐടിയു ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പദവികളും സജി ചെറിയാൻ വഹിച്ചിരുന്നു. നിലവിൽ സിപിഎം ജില്ലാ സെക്രട്ടറിയാണ്

Read more topics: chengannur, by election, ldf,
English summary
chengannur saji cheriyan ldf won
topbanner

More News from this section

Subscribe by Email