Saturday October 20th, 2018 - 3:34:am
topbanner
Breaking News

സംസ്ഥാനത്ത് അധികാരത്തിലുള്ളത് ഒന്നും പ്രവർത്തിക്കാത്ത സർക്കാർ: രമേശ് ചെന്നിത്തല

Aswani
സംസ്ഥാനത്ത് അധികാരത്തിലുള്ളത് ഒന്നും പ്രവർത്തിക്കാത്ത സർക്കാർ: രമേശ് ചെന്നിത്തല

ചെങ്ങന്നൂർ: സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നത് ഒന്നും പ്രവർത്തിക്കാത്ത സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുലിയൂരിലെ പാലച്ചുവട്ടിൽ യു.ഡി.എഫ് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറിയ ശേഷം സർക്കാർ ആവിഷ്ക്കരിച്ച് നടപ്പാക്കിയ ഏതെങ്കിലുമൊരു പദ്ധതിയുടെ പേര് മുഖ്യമന്ത്രി പിണറായി വിജയന് പറയാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.

എല്ലാവർക്കും വീടെന്ന വാഗ്ദാനം നൽകിയ സർക്കാർ എല്ലാവരെയും ശരിയാക്കുകയാണ്. വീട് നൽകാനുള്ള ലൈഫ് പദ്ധതിയും അട്ടിമറിച്ച സർക്കാരാണിത്. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ പദ്ധതി ആവിഷ്ക്കരിച്ചിരുന്നു. ഇന്ന് നിലവിലുള്ള പിണറായി സർക്കാർ ലൈറ്റ് മെട്രോയ്ക്ക് പകരം മെട്രോ മാൻ ഇ.ശ്രീധരനെയാണ് ഓടിച്ചത്. റേഷൻ കടകളിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകുന്നില്ല.

15 ലക്ഷം ആളുകൾ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. റേഷൻ കാർഡിന് വില വർധിപ്പിച്ച സർക്കാരാണിത്. എല്ലാം ശരിയാക്കാൻ വന്നവർ ജനങ്ങളെ പീഡിപ്പിക്കുകയാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ സൗജന്യ റേഷൻ വിതരണം ഇടതു സർക്കാർ കുട്ടിച്ചോറാക്കി.റേഷൻ വിതരണം കാര്യക്ഷമമായി നടപ്പാക്കുന്നതിന് പകരം രാഷ്ട്രീയ ശത്രുക്കളെ കൊല്ലുന്നതിൽ സി.പി.എം ആനന്ദം കണ്ടെത്തുകയാണ്.

സി.പി.എമ്മും ബി.ജെ.പിയും പരസ്പരം പ്രവർത്തകരെ കൊന്ന് പ്രതികാരം തീർക്കുന്നു. സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തിലെത്തിയവർ കേരളം സന്ദർശിക്കാൻ എത്തിയ വിദേശ വനിതയ്ക്കു പോലും സുരക്ഷയൊരുക്കിയില്ല. കേരളത്തിൽ ഒരു ഭരണകൂടത്തിന്റെ സാന്നിധ്യമില്ലെന്നും ആറ് പേരാണ് ഇതുവരെ പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ജനക്ഷേമത്തിൽ താൽപര്യമില്ലാത്ത കേന്ദ്ര സർക്കാർ ജാതീയമായും വർഗീയമായും ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. എല്ലാ ദിവസവും ഇന്ധനവില വർധിപ്പിക്കുന്നു. ജനജീവിതം ദുസ്സഹമാക്കുന്ന നടപടിയാണ് മോദി സ്വീകരിക്കുന്നത്. തെരെഞ്ഞെടുപ്പിൽ വസ്തുതകൾ മനസിലാക്കി വോട്ട് രേഖപ്പെടുത്തണം.

സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും അഹങ്കാരത്തിനും ദുർഭരണത്തിനും ചെങ്ങന്നൂരിലെ വിജയകുമാറിന്റെ ജയത്തിലൂടെ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബൂത്ത് പ്രസിഡന്റ് യോഹന്നാൻ വലിയപറമ്പിൽ കുടുംബ സംഗമത്തിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ കെ.പി ശ്രീകുമാർ, ജി.രതികുമാർ, മുൻ ഡെപ്യൂട്ടി സ്പീക്കർ എൻ.ശക്തൻ, അനിൽ അക്കര എം.എൽ.എ, ജി.വി ഹരി, ജോജി ചെറിയാൻ, നാഗേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

English summary
the state government does not doing anything: ramesh chennithala
topbanner

More News from this section

Subscribe by Email