Friday November 16th, 2018 - 7:23:am
topbanner

അമേരിക്കന്‍ പ്രവാസിയുടെ കൊലപാതകം; മകന്റെ കാമുകിയെ ചോദ്യം ചെയ്യും

NewsDesk
അമേരിക്കന്‍ പ്രവാസിയുടെ കൊലപാതകം; മകന്റെ കാമുകിയെ ചോദ്യം ചെയ്യും

ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളി ജോയി വി.ജോണ്‍ വധക്കേസില്‍ പ്രതിയായ മകന്‍ ഷെറിന്റെ കാമുകിയെ പോലീസ് ചോദ്യം ചെയ്യും. ബെംഗളുരുവിലുള്ള യുവതിക്ക് കൊലപാതകത്തെക്കുറിച്ച് അറിയാമായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഷെറിന്‍ കാമുകിയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. നാട്ടില്‍ കാര്യമായി കൂട്ടുകാരില്ലാത്ത ഷെറിന് ബെംഗളുരുവില്‍ ഗേള്‍ഫ്രണ്ടും കുറെ കൂട്ടുകാരുമുണ്ട്. ഗേള്‍ഫ്രണ്ടിനെ ഇയാള്‍ വിളിക്കുകയും ചുറ്റിക്കറങ്ങുകയും ചെയ്യാറുണ്ടെന്നാണ് വിവരം.

കാമുകിക്കും കൂട്ടുകാര്‍ക്കുമൊപ്പം ബെംഗളുരുവില്‍ ആര്‍ഭാഡ ജീവിതമായിരുന്നു ഷെറിന്റേത്. യാത്ര മുന്തിയ ആഡംബര കാറുകളിലോ വിമാനത്തിലോ മാത്രം. താമസം സ്റ്റാര്‍ ഹോട്ടലുകളില്‍. കൂട്ടുകാരൊത്ത് ഹോട്ടലുകളില്‍ കയറിയിറങ്ങുമ്പോള്‍ പൊടിച്ചിരുന്നത് പതിനായിരങ്ങള്‍. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ബെംഗളുരുവിന് പോകാന്‍തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.

അതിനിടെ, കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ പ്രതിയുടെ സാന്നിധ്യത്തില്‍ പോലീസ് കണ്ടെടുത്തു. ജോയി വി ജോണിനെ വെടിവെച്ചുകൊല്ലാന്‍ ഉപയോഗിച്ച തോക്കും മൃതദേഹം വെട്ടിമുറിക്കാന്‍ ഉപയോഗിച്ച കത്തിയും തൂമ്പയുമാണ് അന്വേഷണസംഘം കണ്ടെടുത്തത്.

മെയ് 25ന് വൈകിട്ട് നാലിന് തലയില്‍ നാല് വെടിയുതിര്‍ത്താണ് ഷെറിന്‍ പിതാവിനെ കൊന്നത്. രാത്രി 11 ന് കാറിന്റെ ഡിക്കിയിലിട്ട് ഗോഡൗണില്‍ എത്തിച്ച ശവശരീരം അവിടെ കിടന്ന ടിന്‍ഷീറ്റിന്റെ മുകളില്‍ കിടത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചു. തീ അധികമായി ഉയര്‍ന്നപ്പോള്‍ അണച്ചു. തുടര്‍ന്ന് പാതിവെന്ത ശരീരം കത്തി ഉപയോഗിച്ച് മുറിച്ചു. കൈയിലെയും കാലുകളിലെയും സന്ധികള്‍ കത്തി ഉപയോഗിച്ച് പൂര്‍ണമായി അര്‍ത്തുമാറ്റാന്‍ കഴിയാതെ വന്നതോടെ ഗോഡൌണില്‍ സൂക്ഷിച്ചിരുന്ന തൂമ്പ ഉപയോഗിച്ച് വെട്ടിമാറ്റുകയായിരുന്നു. തുടര്‍ന്ന് ശരീരം ആറ് കഷണങ്ങളാക്കി പ്‌ളാസ്റ്റിക് ചാക്കിലും ബാഗുകളിലുമാക്കിയാണ് പമ്പാനദിയിലും വിവിധ സ്ഥലങ്ങളിലും ഉപേക്ഷിച്ചത്.

പാഷാണം ഷാജിക്ക് ഡി.ജി.പിയുമായി രൂപസാദൃശ്യം; പ്രശംസിച്ച് മമ്മൂട്ടി

കൊലപാതകിയെ കുറിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ജിഷയുടെ അമ്മ

 

Read more topics: Chengannur, murder, Gun, knife, shovel
English summary
Chengannur murder: Gun, knife and shovel traced
topbanner

More News from this section

Subscribe by Email