Thursday November 22nd, 2018 - 2:12:am
topbanner

പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്തിന്? പ്രവാസി മലയാളിയുടെ മകന്റെ വെളിപ്പെടുത്തല്‍

NewsDesk
പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്തിന്? പ്രവാസി മലയാളിയുടെ മകന്റെ വെളിപ്പെടുത്തല്‍

ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളി ജോയ് വി. ജോണിനെ കൊലപ്പെടുത്താനുള്ള കാരണം മകന്‍ പോലീസിനോട് വെളിപ്പെടുത്തി. കുട്ടിക്കാലം മുതലുള്ള വിരോധമാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് മകന്‍ പോലീസിന നല്‍കിയ മൊഴി.

ഷെറിന് സ്വത്ത് നല്‍കില്ലെന്ന് അച്ചന്‍ മുമ്പ് പറഞ്ഞിരുന്നു. അച്ഛനും സഹോദരങ്ങളും അമേരിക്കയില്‍ നിന്നും നാട്ടിലെത്തുമ്പോള്‍ ഷെറിനോട് വീട്ടില്‍നിന്നും മാറിത്താമസിക്കാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. ഇക്കാരണങ്ങളാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാറാണ് വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.

25ന് തിരുവനന്തപുരത്ത് ജോയിയും ഷെറിനും പോയി തിരികെവരുമ്പോള്‍ കാറിനുള്ളില്‍വച്ച് വാക്കുതര്‍ക്കം ഉണ്ടായി. ഇതേതുടര്‍ന്ന് ജോയിയുടെ അലമാരയില്‍നിന്നും മോഷ്ടിച്ച അമേരിക്കന്‍ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് ഷെറിന്‍ നാലുതവണ നിറയൊഴിച്ചു. എംസി റോഡില്‍ മുളക്കുഴ, ഊരിക്കടവ് പാടത്തിനു സമീപം വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം.

അതിനുശേഷം മൃതദേഹം കത്തിക്കുന്നതിന് ചെങ്ങന്നൂരിലെ തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് കൊണ്ടുവന്നു. കെട്ടിടത്തിലെ ഗോഡൗണില്‍വെച്ച് കത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാലു കക്ഷണങ്ങളായി മുറിച്ചുമാറ്റിയ ശരീരഭാഗങ്ങള്‍ വാഹനത്തില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടിട്ടെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി ശരീശ ഭാഗങ്ങള്‍ പല സ്ഥലങ്ങളിലായി പ്രതി ഉപേക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

യു.എസ് പൗരത്വമുള്ള വ്യവസായി ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി ജോണിനെയാണ് (68) മകന്‍ ഷെറിന്‍ ജോണ്‍ (36) കൊലപ്പെടുത്തിയത്.

ജോയിയുടെ ഭാര്യ മറിയാമ്മ 26ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ശിവസുതന്‍പിള്ളയുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചിരുന്നു.

ചെങ്ങന്നൂര്‍ സിഐ അജയ്‌നാഥ്, മാന്നാര്‍ സിഐ ഷിജു പാപ്പച്ചന്‍, ചെങ്ങന്നൂര്‍ എസ്‌ഐ പി രാജേഷ്, വെണ്‍മണി എസ്‌ഐ ജോയി എന്നിവരടങ്ങുന്ന 22 അംഗ പൊലീസിനായിരുന്നു അന്വേഷണ ചുമതല. 48 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനും പൊലീസിന് കഴിഞ്ഞു. ഡിജിപി മുതല്‍ ആലപ്പുഴ എസ്പി ബി അശോക്കുമാര്‍ വരെയുള്ള ഉന്നതര്‍ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കി.

കലാഭവന്‍ മണിയുടെ സഹോദരനെ പച്ചത്തെറി പറഞ്ഞ് തരികിട സാബു

സാബുവിനോട് മറുപടി പറയാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ല: ആര്‍എല്‍വി രാമകൃഷ്ണന്‍

ജിഷ വധക്കേസ്: പൊലീസ് നിരന്തരം പീഡിപ്പിക്കുന്നതായി ജിഷയുടെ സഹപാഠികള്‍

Read more topics: Chengannur, murder, case, Son, father
English summary
Chengannur murder case: Son, who killed his father, sent to judicial custody
topbanner

More News from this section

Subscribe by Email