Tuesday September 25th, 2018 - 12:47:pm
topbanner

ചെങ്ങന്നൂരിൽ ഇടതു തരംഗം...താമര വാടി..യു ഡി എഫ് ന് അടിതെറ്റി : സജി ചെറിയാന്റെ വിജയത്തിന് ചരിത്രം സാക്ഷി

Aswani
ചെങ്ങന്നൂരിൽ ഇടതു തരംഗം...താമര വാടി..യു ഡി എഫ് ന് അടിതെറ്റി : സജി ചെറിയാന്റെ വിജയത്തിന് ചരിത്രം സാക്ഷി

ചെങ്ങന്നൂർ: കേരളം ഉറ്റു നോക്കിയ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന് അവിസ്മരണീയ വിജയം. ചെങ്ങന്നൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് സജി ചെറിയാന്‍ നേടിയെടുത്തത്. ഇടത് കേന്ദ്രങ്ങളെ പോലും അമ്പരപ്പിച്ച 20,956 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷം സജി ചെറിയാന്‍ സ്വന്തമാക്കുകയും ചെയ്തു. 1987-ലെ തെരഞ്ഞെടുപ്പില്‍ മാമന്‍ ഐപ്പ് നേടിയ 15,703 എന്ന ഭൂരിപക്ഷമായിരുന്ന ഇതുവരെയുള്ള ചെങ്ങന്നൂരിലെ റിക്കാര്‍ഡ്.

67,303 വോട്ടുകളാണ് സജി ചെറിയാന്‍ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫിലെ ഡി.വിജയകുമാറിന് 46,347 വോട്ടുകള്‍ ലഭിച്ചു. 35,270 വോട്ടുകള്‍ നേടിയ എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്.ശ്രീധരന്‍പിള്ള ബഹുദൂരം പിന്നിലാകുകയും ചെയ്തു. മാന്നാര്‍ പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണിയാണ് ചെങ്ങന്നൂരിന്റെ വിധി നിര്‍ണയം തുടങ്ങിയത്.

അവിടെ തുടങ്ങിയ ഇടത് മുന്നേറ്റം വോട്ടണ്ണലിന്റെ അവസാനം വരെ നിലനിര്‍ത്താന്‍ സജി ചെറിയാന് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. ഭൂരിപക്ഷം ബൂത്തുകളിലും ഇടത് സ്ഥാനാര്‍ഥിയുടെ കുതിപ്പാണ് ചെങ്ങന്നൂരില്‍ കണ്ടത്. ഒരുഘട്ടത്തില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലീഡ് നേടാനും കഴിഞ്ഞില്ല എന്നതും ഇടത് വിജയത്തിന്റെ മാറ്റ് കൂട്ടി.

മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും ഒരു നഗരസഭയിലും എല്‍ഡിഎഫ് വ്യക്തമായ ലീഡ് നേടി. കേരള കോണ്‍ഗ്രസ്-എം ഭരിക്കുന്ന തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് അവസാന നിമിഷം യുഡിഎഫിലേക്ക് എത്തിയ കെ.എം.മാണിക്കും തിരിച്ചടിയായി. യുഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാറിന്റെ വീട് ഉള്‍പ്പെടുന്ന പുലിയൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് രണ്ടാമതാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാടായ ചെന്നിത്തല പഞ്ചായത്തില്‍ 2,353 വോട്ടിന്റെ വ്യക്തമായ ലീഡാണ് സജി ചെറിയാന്‍ നേടിയത്.

പോസ്റ്റല്‍ വോട്ടുകളില്‍ ഒരെണ്ണം മാത്രമാണ് സജി ചെറിയാന് നഷ്ടമായത്. ആകെ ലഭിച്ച 43 പോസ്റ്റല്‍ വോട്ടുകളില്‍ 42 എണ്ണവും ഇടത് സ്ഥാനാര്‍ഥിക്കായിരുന്നു. ഒരു പോസ്റ്റല്‍ വോട്ട് ബിജെപി സ്ഥാനാര്‍ഥിയ്ക്ക് ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് പോസ്റ്റല്‍ വോട്ടൊന്നും ലഭിച്ചില്ല.

മൂന്ന് മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ഒഴികെ മാറ്റാര്‍ക്കും കെട്ടിവച്ച കാശ് തിരികെ കിട്ടില്ല. സ്വതന്ത്ര സ്ഥാനാര്‍ഥിയായ സ്വാമി സുഖാഖഷ് സരസ്വതി 800 വോട്ടുകള്‍ നേടി ബിജെപിക്ക് പിന്നില്‍ നാലാം സ്ഥാനത്തായി. 728 വോട്ടുകള്‍ നേടിയ നോട്ടയാണ് അഞ്ചാമത് എത്തിയത്. ഡല്‍ഹിയില്‍ തിളങ്ങുന്ന ആം ആദ്മി പാര്‍ട്ടിക്ക് ചെങ്ങന്നൂരില്‍ ആകെ ലഭിച്ചത് 368 വോട്ട്.

പഞ്ചായത്ത് അടിസ്ഥാനത്തില്‍ സജി ചെറിയാന്റെ ലീഡ് നില

മാന്നാര്‍- 2,629

പാണ്ടനാട്-498

തിരുവനന്‍വണ്ടൂര്‍-208

മുളക്കുഴ-3,637

ആല- 866

പുലിയൂര്‍-637

ബുധനൂര്‍- 2,646

ചെന്നിത്തല-2,353

ചെറിയനാട്-2,485

വെണ്‍മണി-3,203

ചെങ്ങന്നൂര്‍ നഗരസഭ-75

Read more topics: chengannur, saji cheriyan , ldf
English summary
chengannur got by ladf: the victory of saji cheriyan is great in the history
topbanner

More News from this section

Subscribe by Email